കേരളം

kerala

ETV Bharat / state

വില കൂടി, വില്‍പ്പന കുറഞ്ഞു ; പൂക്കച്ചവടം പ്രതിസന്ധിയിൽ - കോഴിക്കോട്ടെ പൂക്കച്ചവടം

വരും ദിവസങ്ങളിൽ കൂടുതൽ പൂക്കൾ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ

flower merchants in crisis in Kozhikode  flower market in kozhikode  കോഴിക്കോട്ടെ പൂക്കച്ചവടം  പൂക്കച്ചവടം പ്രതിസന്ധിയിൽ
പൂക്കച്ചവടം പ്രതിസന്ധിയിൽ; വിപണി പ്രതീക്ഷിച്ച് കച്ചവടക്കാർ

By

Published : Aug 15, 2021, 8:04 PM IST

Updated : Aug 15, 2021, 10:07 PM IST

കോഴിക്കോട് :പൊന്നോണം വന്നെത്തിയതോടെ നാട്ടിലും നഗരത്തിലും പൂക്കടകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. അത്തപൂക്കളം തീർക്കാനും മറ്റ് അനുബന്ധ ആഘോഷങ്ങൾക്കുമായി ഈ വര്‍ഷവും ധാരാളം പൂക്കൾ പല സംസ്ഥാനങ്ങളിൽ നിന്നായി കോഴിക്കോട് എത്തി.

എന്നാൽ മുന്‍ വർഷങ്ങളിലെ പോലെ പൂക്കച്ചവടം ഇനിയും സജീവമായിട്ടില്ല. ഉയർന്ന വിലയും വിൽപ്പനക്കുറവും മൂലം കച്ചവടക്കാര്‍ പ്രതിസന്ധിയിലാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വില്‍പ്പനയില്‍ വലിയ ഇടിവുണ്ടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

കോഴിക്കോട്ട് പാളയം ഭാഗത്താണ് പൂക്കടകൾ കൂടുതലുള്ളത്. ഇപ്പോള്‍ കച്ചവടം കുറവാണെങ്കിലും വരും ദിവസങ്ങളിൽ വിപണിയില്‍ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വില്‍പ്പനക്കാര്‍.

Also read: ടീ ഷർട്ടില്‍ കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ്, മുക്കത്ത് സംഗതി ഹിറ്റായി തുടങ്ങി

ഏറ്റവും കൂടുതൽ പൂക്കൾ എത്തുന്നത് തമിഴ്‌നാട്ടിലെ ഗൂഢല്ലൂരിൽ നിന്നാണ്. മൈസൂർ, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽ നിന്നും ധാരാളമായി പൂവ് എത്തിയിരുന്നു.

വില കൂടി, വില്‍പ്പന കുറഞ്ഞു ; പൂക്കച്ചവടം പ്രതിസന്ധിയിൽ

എന്നാൽ കൊവിഡ് പ്രതിസന്ധിയില്‍ പൂകൃഷി നന്നേ കുറഞ്ഞു. ഇതുമൂലം പൂക്കൾക്കെല്ലാം ഉയർന്ന വിലയാണ്. മഞ്ഞ ചെണ്ടുമല്ലിക്ക് കിലോക്ക് 200 രൂപയാണ് നിലവിലെ വില.

എങ്കിലും ഓണത്തോടടുക്കുമ്പോൾ കൂടുതൽ പേർ പൂക്കൾ വാങ്ങുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. കഴിഞ്ഞ വർഷം കൊവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂക്കൾക്ക് വിലക്ക് ഉണ്ടായിരുന്നു.

എന്നാൽ ഇത്തവണ വിലക്ക് നീക്കിയെങ്കിലും കച്ചവടത്തിലെ പ്രതിസന്ധി തുടരുകയാണ്. എന്തായാലും വരും ദിവസങ്ങളിൽ കൂടുതൽ പൂക്കൾ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Last Updated : Aug 15, 2021, 10:07 PM IST

ABOUT THE AUTHOR

...view details