കേരളം

kerala

ETV Bharat / state

നിലത്ത് പാകിയ ടൈലുകള്‍ പൊട്ടിത്തെറിച്ചു; ഭീതിയിലായി വീട്ടുകാര്‍ - ഭൂമിയിലെ മാറ്റങ്ങള്‍

കിനാലൂർ ഷിനോദിന്‍റെ വീട്ടിലെ ഡൈനിങ് ഹാളിൽ നിലത്ത് പതിച്ച ടൈലുകളാണ് പൊട്ടിച്ചിത്തെറിച്ചത്. എന്താണ് പൊട്ടിത്തെറിക്ക് കാരണം എന്നറിയാനായി ജിയോളജി വകുപ്പിനെ സമീപിച്ചിരിക്കുകയാണ് വീട്ടുകാർ.

floor tiles exploded in Kinaloor  Kinaloor  Kinaloor News  കിനാലൂര്‍  ഭൗമ പഠനം  ഭൂമിയിലെ മാറ്റങ്ങള്‍  ടൈലുകള്‍ പൊട്ടിത്തെറിച്ചു
നിലത്ത് പാകിയ ടൈലുകള്‍ പൊട്ടിത്തെറിച്ചു; ഭീതിയിലായി വീട്ടുകാര്‍

By

Published : Oct 8, 2021, 3:32 PM IST

കോഴിക്കോട്: വീടിന്‍റെ നിലത്ത് പാകിയ ടൈലുകൾ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് ഭീതി പരത്തുന്നു. കിനാലൂർ ഷിനോദിന്‍റെ വീട്ടിലെ ഡൈനിങ് ഹാളിൽ നിലത്ത് പതിച്ച ടൈലുകളാണ് പൊട്ടിച്ചിത്തെറിച്ചത്. എന്താണ് പൊട്ടിത്തെറിക്ക് കാരണം എന്നറിയാനായി ജിയോളജി വകുപ്പിനെ സമീപിച്ചിരിക്കുകയാണ് വീട്ടുകാർ.

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ടൈലുകൾ പൊട്ടുന്നത് കണ്ട് വീട്ടുകാർ ഉടൻ തന്നെ പുറത്തിറങ്ങി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി.

അതിനിടെ കോഴിക്കോട് പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം കേള്‍ക്കുന്നതിനുള്ള കാരണം കണ്ടെത്തുന്നതിനായി പ്രദേശത്ത് കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്‍റെ ഭൗമശാസ്ത്ര പഠനം ആരംഭിച്ചു. ഡോ. ബിപിന്‍ പീതാംബരന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേക അന്വേഷണ സംഘമാണ് പരിശോധിക്കുന്നത്.

Read More: സ്വപ്‌ന സുരേഷിന്‍റെ കോഫെപോസ ഹൈക്കോടതി റദ്ദാക്കി

ഭൂമിക്കടിയില്‍ നിന്നും മുഴക്കമുണ്ടാകുന്ന കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പോലൂര്‍ കോണോട്ട് തെക്കേ മാരാത്ത് ബിജുവിന്‍റെ വീടിന് സമീപമാണ് പരിശോധന നടത്തുന്നത്. ഭൂമിക്കടിയിലേക്ക് വൈദ്യുത തരംഗം കടത്തിവിട്ടുള്ള ഇലക്ട്രിക്കല്‍ റെസിസ്റ്റിവിറ്റി ഇമേജിങ് സര്‍വേയാണ് സംഘം നടത്തുന്നത്.

ഭൂമിയുടെ 20 മീറ്റര്‍ താഴെവരെയുള്ള ഘടനയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ബിജുവിന്‍റെ വീടിന് സമീപത്ത് ചെങ്കല്‍ വെട്ടിയ പ്രദേശമടക്കം മൂന്നിടങ്ങളിലാണ് പരിശോധന നടത്തുക.

ABOUT THE AUTHOR

...view details