കേരളം

kerala

ETV Bharat / state

കോഴിക്കോട് പെണ്‍വാണിഭ സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍ - prostitution team

മൂന്ന് മാസമായി പാറോപ്പടിയില്‍ വീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് പൊലീസ്.

Kozhikode  prostitution in Kozhikode  കോഴിക്കോട് പെണ്‍വാണിഭ സംഘം  പെൺവാണിഭ സംഘം  prostitution team  പാറോപ്പടിയില്‍ വീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം
കോഴിക്കോട് പെണ്‍വാണിഭ സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍

By

Published : Sep 17, 2021, 10:32 PM IST

കോഴിക്കോട്: പാറോപ്പടിയിൽ പെൺവാണിഭ സംഘത്തിലെ അഞ്ച് പേരെ അറസ്റ്റുചെയ്‌ത് ചേവായൂർ പൊലീസ്. ചേവരമ്പലം റോഡിലെ വീടിനു മുകളിലാണ് കേന്ദ്രം പ്രവർത്തിച്ചത്. പിടിയിലായവരില്‍ മൂന്ന് സ്‌ത്രീകളും രണ്ട് പുരുഷന്മാരുമാണുള്ളത്.

ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. ഷഹീൻ എന്നയാളുടെ പേരിലാണ് വീട് വാടകയ്‌ക്ക് എടുത്തത്. മൂന്ന് മാസമായി കേന്ദ്രം പ്രവർത്തിച്ചുവരികയാണ്.

വെള്ളിയാഴ്‌ച ഉച്ചയോടെ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് വീടുവളഞ്ഞ് റെയ്‌ഡ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലയവരില്‍ ഒരാള്‍ മുൻപും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പെണ്‍വാണിഭ കേന്ദ്രങ്ങൾ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

പിടിയിലായ സ്ത്രീകളുടെ ഫോണിൽ നിന്നും നിരവധി ആളുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണെന്നും ഈ കേസിനു മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ കോളജ് അസിസ്റ്റന്‍റ് കമ്മിഷണർ കെ സുദർശൻ പറഞ്ഞു.

ചേവായൂർ പൊലീസ് ഇൻസ്‌പെക്ടർ ചന്ദ്രമോഹൻ. എസ്‌.ഐ ഷാൻ, സീനിയർ സി.പി.ഒ ഷഫീക് തുടങ്ങിയവര്‍ ചേർന്നാണ് സംഘത്തെ പിടികൂടിയത്. പാറോപ്പടിയിൽ പെൺവാണിഭ സംഘം പ്രവര്‍ത്തിച്ച വീടിന്‍റെ 200 മീറ്റർ അകലെയാണ് കഴിഞ്ഞ ആഴ്ച ഒയോ റൂം കേന്ദ്രീകരിച്ച് കൂട്ട ബലാത്സംഗം നടന്നത്.

ALSO READ:"കൈവിട്ടവർ" അരിവാളും ചുറ്റികയും പിടിച്ച് കേഡറാകുമ്പോൾ

ABOUT THE AUTHOR

...view details