കോഴിക്കോട്:കട്ടിപ്പാറ, ചമൽ, പൂവൻമലയിലെ വാറ്റു കേന്ദ്രത്തിൽ വീണ്ടും എക്സൈസ് റൈഡ്. 500 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ചിക്കണാംപൊയിലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരം കാൽനടയായി കുത്തനെ കയറിയാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്.
താമരശ്ശേരി പൂവന്‍മലയിലെ വാറ്റു കേന്ദ്രത്തില്‍ എക്‌സൈസ് റെയ്‌ഡ്; 500 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു - താമരശ്ശേരി എക്‌സൈസ് സംഘം
ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ ഭാഗമായി താമരശ്ശേരി എക്‌സൈസ് സംഘം നടത്തിയ റെയ്‌ഡിലാണ് വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്.
വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി താമരശ്ശേരി എക്സൈസ് ഇൻസ്‌പെക്‌ടര്‍ എൻ കെ ഷാജിയും സംഘവും കന്നൂട്ടിപ്പാറ, പൂവന്‍മല ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ചമൽ, എട്ടേക്ര പ്രദേശങ്ങളിൽ എക്സൈസ് നിരന്തരമായി റെയ്‌ഡുകൾ നടത്തുകയും വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്യുന്നതിനാൽ ആർക്കും എത്തിപ്പെടാൻ പറ്റാത്ത മലയുടെ കുത്തനെയുള്ള ചെരിവുകളിലാണ് വാറ്റുകേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്.
ഇന്നലെ പരിശോധന നടത്തിയ കേന്ദ്രം ചിങ്ങണാംപൊയിലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരെയാണ്. കുത്തനെയുള്ള പ്രദേശത്തേക്ക് കാല്‍നടയായി എത്തിയാണ് എക്‌സൈസ് സംഘം വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. സംഘത്തില്‍ പ്രിവന്‍റീവ് ഓഫിസർ പ്രവേശ് എം, സിവിൽ എക്സൈസ് ഓഫിസർമാരായ ഷാജു സി ജി, രബിൻ ആർ ജി എന്നിവരാണുണ്ടായിരുന്നത്.