കോഴിക്കോട്: മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും കോഴിക്കോട് സമുദ്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഗ്രൂപ്പ് അപകട ഇൻഷുറൻസ് പദ്ധതി ക്ലെയിമുകൾ സമയബന്ധിതമായി തീർപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് നടത്തിയത്.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പൂര്‍ണ്ണമായും സര്‍ക്കാര്‍ ധനസഹായത്താല്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കുമായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് 'അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി'. അപകടമരണങ്ങള്‍ക്കും പൂര്‍ണ്ണ അവശതക്കും 10 ലക്ഷം രൂപയാണ് ധനസഹായം. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കി വരുന്നത്.