വടകരയിൽ മത്സ്യബന്ധന തൊഴിലാളികളെ കാണാതായി
മത്സ്യബന്ധന വകുപ്പ് കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടര്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്
കോഴിക്കോട്: വടകര അഴിത്തലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികളെ കാണാതായി. തൗഫീക്ക് എന്ന തോണിയില്‍ ഇന്നലെ കടലിൽ പോയവരെയാണ് കാണാതായത്. ഔട്ട് ബോര്‍ഡ് എഞ്ചിന്‍ കേടായി കണ്ണൂര്‍ അഴീക്കല്‍ ഭാഗത്തെ കടലില്‍ ഇവർ കുടുങ്ങിയതായി സംശയമുണ്ട്. മത്സ്യബന്ധന വകുപ്പ് കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടര്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോസ്റ്റ് ഗാര്‍ഡിന്‍റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്.
മാഹിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ഫൈബർ വള്ളം തകരുകയും വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. മാഹിയില്‍ നിന്നു മത്സ്യ ബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ ഇനിയും തിരിച്ചെത്താനുണ്ട്.