കേരളം

kerala

ETV Bharat / state

മത്സ്യത്തൊഴിലാളികൾക്കായി പുതിയ പരിശീലന കേന്ദ്രം - kerala fisheries board latest board

മത്സ്യത്തൊഴിലാളികൾക്ക് മീൻ പിടിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം ആരോഗ്യ സുരക്ഷാ ബോധവൽക്കരണവും പരിശീലന കേന്ദ്രത്തില്‍ നല്‍കും

പരിശീലന കേന്ദ്രം

By

Published : Oct 23, 2019, 2:19 PM IST

Updated : Oct 23, 2019, 3:03 PM IST

കോഴിക്കോട്: മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് പുതിയ ട്രെയിനിങ് സെന്‍റർ തുടങ്ങുന്നു. നബാർഡിന്‍റെ സഹായത്തോടെയാണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. മേഖലയിലെ തൊഴിലാളികളെയും സ്‌ത്രീകളെയും മത്സ്യ കർഷകരെയും ലക്ഷ്യമിട്ട് ആരംഭിക്കുന്ന ട്രെയിനിങ് സെന്‍ററിൽ നൂതന മീൻപിടിത്ത രീതികൾ തൊഴിലാളികൾക്ക് പകർന്ന് നൽകും.

മത്സ്യത്തൊഴിലാളികൾക്കായി പുതിയ പരിശീലന കേന്ദ്രം

മീൻ പിടിക്കുന്നതിനുള്ള ആധുനിക സംവിധാനം തൊഴിലാളികൾക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം ആരോഗ്യ സുരക്ഷാ ബോധവൽക്കരണവും പരിശീലന കേന്ദ്രത്തിൽ ഉൾപ്പെടുത്തും. മലബാറിലെ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കായി ആരംഭിക്കുന്ന പരിശീലന കേന്ദ്രം ഈ മാസം 25ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സി കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. പരിശീലന കേന്ദ്രം മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനപ്പെടുമെന്നാണ് വകുപ്പിന്‍റെ പ്രതീക്ഷ.

Last Updated : Oct 23, 2019, 3:03 PM IST

ABOUT THE AUTHOR

...view details