കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി എയർ കണ്ടീഷൻ സംവിധാനമൊരുക്കി ശ്രദ്ധേയമായ അങ്കണവാടിയിൽ വൈഫൈ കണക്ഷനും ലഭ്യമായി. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പ് എൺപത്തിയൊന്നാം നമ്പർ അങ്കണവാടിയിലാണ് ബിഎസ്‌എൻഎലിന്‍റെയും പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്ററുടെയും സഹകരണത്തോടെ വൈഫൈ സംവിധാനം ഒരുക്കിയത്. വനിത-ശിശുക്ഷേമ വകുപ്പിന്‍റെ കീഴിൽ സംസ്ഥാനത്താകെ വർണ കൂട്ട് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി ആദ്യമായി നടപ്പിലാക്കിയത് നെല്ലിക്കാപറമ്പിലെ അങ്കണവാടിയിലാണ്. ഡിപ്പാർട്ട്‌മെന്‍റ് ഫണ്ടിന് പുറമെ ഗ്രാമപഞ്ചായത്തും തുക വകയിരുത്തിയിട്ടുണ്ട്. അങ്കണവാടി കുട്ടികൾക്കും അങ്കണവാടി പരിധിയിലെ കൗമാരക്കാരായ പെൺകുട്ടികൾക്കും വൈഫൈ കണക്ഷന്‍റെ പ്രയോജനം ലഭിക്കും.