കോഴിക്കോട് :ദേശീയപാതയിൽഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കൊയിലാണ്ടിയില്‍ പെട്രോൾപമ്പിന് സമീപത്തുവച്ചാണ് തീപിടിച്ചത്. വ്യാഴാഴ്‌ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം.
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു ; ഒഴിവായത് വൻ അപകടം - കോഴിക്കോട് വാഹനാപകടം
ദേശീയപാതയിൽ കൊയിലാണ്ടിയില്‍ പെട്രോൾപമ്പിന് സമീപത്തുവച്ചാണ് ലോറിക്ക് തീപിടിച്ചത്
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻ അപകടം
ബെൽഗാമിൽ നിന്ന് വടക്കാഞ്ചേരിയിലേക്ക് പഞ്ചസാര കയറ്റി വന്ന ചരക്ക് ലോറിക്കാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ല. കൊയിലാണ്ടിയിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തി തീ അണച്ചു. ലോറിയുടെ പിൻഭാഗത്തെ ടയറിനാണ് തീപിടിച്ചത്.
ടയറുകൾ തമ്മിൽ ഉരസിയാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.