പാളയം പച്ചക്കറി മാർക്കറ്റ് അണുവിമുക്തമാക്കി ഫയർ ഫോഴ്‌സ്
സോഡിയം ഹൈപോക്ലോറൈഡ് ഉപയോഗിച്ചാണ് മാര്‍ക്കറ്റ് അണുവിമുക്തമാക്കിയത്. ഇത് കച്ചവടക്കാർക്കും സാധനം വാങ്ങാൻ എത്തുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന് വ്യാപാരികൾ പറഞ്ഞു
കോഴിക്കോട്: ജില്ലയുടെ പ്രധാന പച്ചക്കറി വ്യാപാര കേന്ദ്രമായ പാളയം പച്ചക്കറി മാർക്കറ്റ് ബീച്ച് ഫയർ ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. വൈകുന്നേരം അഞ്ച് മണിക്ക് മാർക്കറ്റ് അടച്ചതിന് ശേഷമാണ് ബീച്ച് ഫയർ ആന്‍റ് റസ്ക്യൂ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീർ സികെ മുരളീധരന്‍റെ നേതൃത്വത്തിലുള്ള സംഘം മാർക്കറ്റിൽ എത്തിയത്. സോഡിയം ഹൈപോക്ലോറൈഡ് ഉപയോഗിച്ചാണ് മാര്‍ക്കറ്റ് അണുവിമുക്തമാക്കിയത്. ഇത് കച്ചവടക്കാർക്കും സാധനം വാങ്ങാൻ എത്തുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന് വ്യാപാരികൾ പറഞ്ഞു. സർക്കാരിന്‍റെ മാനദണ്ഡങ്ങൾ പാലിച്ചാണ് മാർക്കറ്റിൽ നിലവിൽ കച്ചവടം നടക്കുന്നതെന്നും വരും ദിവസങ്ങളിൽ കൂടുതൽ മുൻകരുതൽ നടപടി സ്വീകരിക്കുമെന്നും വ്യാപാരികൾ പറഞ്ഞു.