കേരളം

kerala

ETV Bharat / state

വിലങ്ങാട് കശുമാവിൻ തോട്ടത്തിൽ വൻ തീ പിടിത്തം - Fire broke out at cashew plantation

വാണിമേൽ സ്വദേശി പുന്നത്തുരുത്തി കുഞ്ഞബ്ദുള്ള, പ്ലാബാനി ജെയിംസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് തീ പിടിത്തം ഉണ്ടായത്

Fire broke out in Vilangadu cashew plantation  Fire broke out at cashew plantation  വിലങ്ങാട് കശുമാവിൻ തോട്ടത്തിൽ വൻ തീ പിടുത്തം
വിലങ്ങാട് കശുമാവിൻ തോട്ടത്തിൽ വൻ തീ പിടുത്തം

By

Published : Feb 1, 2021, 5:59 PM IST

കോഴിക്കോട്: വിലങ്ങാട് കശുമാവിൻ തോട്ടത്തിൽ വൻ തീ പിടിത്തം. വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ വാണിമേൽ സ്വദേശി പുന്നത്തുരുത്തി കുഞ്ഞബ്ദുള്ള, പ്ലാബാനി ജെയിംസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് തീ പിടിത്തം ഉണ്ടായത്. 60ഓളം കശുമാവുകളും, കുരുമുളക് വള്ളികളും കത്തിനശിച്ചു.

ഉച്ചക്ക് മൂന്നരയോടെയാണ് കുഞ്ഞബ്ദുള്ളയുടെ പറമ്പിൽ തീ പടർന്ന് പിടിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മിനിട്ടുകൾക്കുള്ളിൽ തീ സമീപത്തെ പറമ്പുകളിലേക്ക് പടരുകയായിരുന്നു. പ്രദേശവാസികളെത്തി പച്ചിലകൾ ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. കശുമാവ് വിളവെടുപ്പ് സമയത്തുണ്ടായ തീ പിടിത്തം കർഷകർക്ക് കനത്ത നാശനഷ്ടം ഉണ്ടാക്കിതായി നാട്ടുകാർ പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details