കോഴിക്കോട്:മാവൂർ റോഡിൽ മൊഫ്യൂസൽ ബസ് സ്റ്റാന്‍റിന് സമീപത്തെ കെട്ടിടത്തിൽ തീപിടിത്തം. മൂന്നു നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ രാവിലെ എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു.
മാവൂർ റോഡിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടിത്തം; മൊബൈൽ കട കത്തിനശിച്ചു - FIRE ACCIDENT IN MOBILE SHOP AT KOZHIKODE
മൊഫ്യൂസൽ ബസ് സ്റ്റാന്‍റിന് സമീപത്തെ മൂന്ന് നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലെ കടകളിലാണ് തീപിടിത്തം ഉണ്ടായത്
മാവൂർ റോഡിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടിത്തം; മൊബൈൽ കട കത്തിനശിച്ചു
അടഞ്ഞുകിടക്കുന്ന മൊബൈൽ കടകളിൽ നിന്നും പുക ഉയർന്നതോടെയാണ് കെട്ടിടത്തിന് തീപിടിച്ച വിവരം നാട്ടുകാർ അറിയുന്നത്. പിന്നാലെ എട്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
TAGGED:
തീപിടിത്തം