കേരളം

kerala

ETV Bharat / state

വെള്ളിപറമ്പിൽ കാർ വർക്ക് ഷോപ്പിൽ തീപിടുത്തം: കാറുകൾ കത്തി നശിച്ചു, ഒഴിവായത് വൻദുരന്തം

Fire accident at Kozhikode: കോഴിക്കോട് മാവൂർ റോഡിൽ വെള്ളിപറമ്പ് സബ്സ്റ്റേഷന് സമീപത്തെ വർക്ക്‌ ഷോപ്പിൽ തീപിടുത്തം. സംഭവ സമയത്ത് വർക്ക് ഷോപ്പിൽ ജീവനക്കാർ ഇല്ലാത്തതിനാൽ ആളപായമില്ല. വെള്ളിമാടുകുന്ന് ഫയർ യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

Fire accident  Fire at car workshop  തീപിടുത്തം  വെള്ളിപറമ്പ് തീപിടുത്തം
Fire at Kozhikode Velliparamba car workshop

By ETV Bharat Kerala Team

Published : Dec 31, 2023, 6:40 PM IST

വെള്ളിപ്പറമ്പിൽ കാർ വർക്ക് ഷോപ്പിൽ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ കാർ വർക്ക് ഷോപ്പിൽ തീപിടുത്തമുണ്ടായി (Fire accident at Kozhikode Velliparamba car workshop). കോഴിക്കോട് മാവൂർ റോഡിൽ വെള്ളിപറമ്പ് സബ്സ്റ്റേഷന് സമീപത്തെ വർഷോപ്പിലാണ് തീപിടിച്ചത്. വെള്ളിമാടുകുന്ന് ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. ഇന്നലെ രാത്രി 11-ഓടെയാണ് തീപിടുത്തം ഉണ്ടായത്.

ആളപായമില്ല: തീ പിടിക്കുന്ന സമയത്ത് വർക്ക് ഷോപ്പിൽ ജീവനക്കാരോ ഉടമയോ ഉണ്ടായിരുന്നില്ല. അപകടത്തിൽ രണ്ടു കാറുകൾ പൂർണ്ണമായും, വർഷോപ്പിൽ ഉണ്ടായിരുന്ന മറ്റു കാറുകൾ ഭാഗികമായും കത്തി നശിച്ചു. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഉടൻ തന്നെ വെള്ളിമാടുകുന്ന് ഫയർ സർവീസിൽ അപകട വിവരം അറിയിച്ചത്. തീ ആളിക്കത്താൻ തുടങ്ങിയ ഉടൻ തന്നെ നാട്ടുകാരും ഇതുവഴി യാത്ര ചെയ്‌തിരുന്നവരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

കൂടാതെ തീ കൂടുതൽ ആളിപ്പടരാൻ സാധ്യതയുള്ള സാധനങ്ങൾ വർക്ക് ഷോപ്പിന് അകത്ത് നിന്നും മാറ്റുകയും ചെയ്‌തു. അപ്പോഴേക്കും സ്ഥലത്തെത്തിയ ഫയർ യൂണിറ്റ് അംഗങ്ങൾഫയർ യൂണിറ്റ് അംഗങ്ങൾ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തീ പൂർണ്ണമായും അണച്ചത്. തീ പിടുത്തം ഉണ്ടായ വർക്ക് ഷോപ്പിന് തൊട്ട് സമീപം തന്നെ കെ എസ് ഇ ബിയുടെ ചാർജിങ് സ്റ്റേഷനും, അതിനോട് ചേർന്ന് തന്നെ സബ്സ്റ്റേഷനും സ്ഥിതി ചെയ്യുന്നുണ്ട്.

ഒഴിവായത് വൻദുരന്തം: വേഗത്തിൽ ആളി പടർന്ന തീ പൂർണമായി അണയ്ക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിനെ തുടർന്ന് ഇന്ന് കൂടുതൽ പരിശോധനകൾ നടക്കും. പരിശോധനയ്ക്ക് ശേഷം തീപിടുത്തത്തിന്‍റെ കാരണം വ്യക്തമാകുമെന്നാണ് സൂചന. കാറുകൾ കത്തി നശിച്ചതോടെ ലക്ഷ കണക്കിന് രൂപയുടെ നഷ്‌ടമാണ് സംഭവിച്ചത്.

Also read: പേപ്പര്‍ മില്ലിന് തീപിടുത്തം; വെള്ളൂർ കെപിപിഎൽ കമ്പനിയിൽ വീണ്ടും അഗ്നിബാധ

അടുത്തിടെയാണ് കോട്ടയം ജില്ലയിലെ വെള്ളൂരിൽ പ്രവർത്തിയ്‌ക്കുന്ന കേരള പേപ്പർ പ്രൊഡക്‌റ്റ് ലിമിറ്റഡ് കമ്പനിയിൽ വീണ്ടും തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കടുത്തുരുത്തി, പിറവം ഫയർ സ്റ്റേഷനിൽ നിന്നെത്തിയ ഫയർ യൂണിറ്റാണ് തീയണച്ചത്

ഡിസംബർ 28 പുലർച്ചെ നാലു മണിയോടെയാണ് കെപിപിഎൽ കമ്പനിയിൽ തീപിടുത്തമുണ്ടായത്. കമ്പനിയിലെ പേപ്പർ റോൾ കയറിപ്പോകുന്ന കൺവേർ ബെൽറ്റാണ് കത്തിയത്. അപകടത്തിൽ ഏകദേശം ഒരു ലക്ഷം രൂപയ്‌ക്ക് മുകളിൽ നാശനഷ്‌ടം ഉണ്ടായതായി ആണ് കണക്ക്. രണ്ടര മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കുറച്ച് മാസങ്ങൾക്ക് മുമ്പും കെ പി പി എൽ കമ്പനിയിൽ സമാനമായ തീപിടുത്തം നടന്നിരുന്നു. കോടികളുടെ നഷ്‌ടമാണ് അന്ന് റിപ്പോർട്ട് ചെയ്‌തത്. പിന്നാലെ മാസങ്ങളോളം കമ്പനി അടഞ്ഞുകിടന്നിരുന്നു.

കമ്പനി തുറന്നു പ്രവർത്തിച്ചിട്ട് ഒരു മാസം ആകുമ്പോഴാണ് അടുത്ത തീപിടുത്തം ഉണ്ടാകുന്നത്. തുടരെ ഉണ്ടാകുന്ന തീപിടുത്തത്തിൽ വിദഗ്‌ധമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

ABOUT THE AUTHOR

...view details