2.30 PM ഡിസംബർ 14
സംസ്ഥാനത്തെ പോളിങ് ശതമാനം 58 ആയി ഉയർന്നു. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കാസർകോട് ആണ്.
ജില്ല തിരിച്ചുള്ള കണക്ക്:
മലപ്പുറം: 58.43
കോഴിക്കോട്: 58
കണ്ണൂർ: 58.43
കാസർകോഡ്: 56.98
14:26 December 14
2.30 PM ഡിസംബർ 14
സംസ്ഥാനത്തെ പോളിങ് ശതമാനം 58 ആയി ഉയർന്നു. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കാസർകോട് ആണ്.
ജില്ല തിരിച്ചുള്ള കണക്ക്:
മലപ്പുറം: 58.43
കോഴിക്കോട്: 58
കണ്ണൂർ: 58.43
കാസർകോഡ്: 56.98
13:06 December 14
01.01 PM ഡിസംബർ 14
സംസ്ഥാനത്ത് 50 ശതമാനം കടന്ന് പോളിങ്. പലയിടത്തും വോട്ടർമാരുടെ നീണ്ടനിര.
13:03 December 14
12.30 PM ഡിസംബർ 14
സംസ്ഥാനത്ത് പോളിങ്ങ് ശതമാനം ഉയരുന്നു. ഇതുവരെ രേഖപ്പെടുത്തിയത് 45.05 ശതമാനം പോളിങ്ങ്.
ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം: 45.39%
കോഴിക്കോട്: 44.87%
കണ്ണൂർ: 45.01%
കാസർകോട്: 44.47%
12:07 December 14
10:01 December 14
06:05 December 14
354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരഷന്‍മാരും 46,87,310 സ്‌ത്രീകളും 86 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 89,74,993 വോട്ടര്‍മാരാണ് അവസാന ഘട്ടിത്തിലുള്ളത്.
കോഴിക്കോട്: സംസ്ഥാനത്ത് അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് മണിയ്ക്ക് മുമ്പ് തന്നെ വിവിധ ബൂത്തുകളിൽ വോട്ടർമാർ എത്തിത്തുടങ്ങി. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരഷന്‍മാരും 46,87,310 സ്‌ത്രീകളും 86 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 89,74,993 വോട്ടര്‍മാരാണ് അവസാന ഘട്ടിത്തിലുള്ളത്.
12.04 PM ഡിസംബർ 14
അവസാന ഘട്ട തെരഞ്ഞെടുപ്പിൽ ഇതുവരെ രേഖപ്പെടുത്തിയത് 41.06 ശതമാനം പോളിങ്ങ്.
ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം: 41.49%
കോഴിക്കോട്: 40.58%
കണ്ണൂർ: 41.1%
കാസർകോട്: 40.72%
12.00 PM ഡിസംബർ 14
പയ്യന്നൂർ മുൻസിപ്പാലിറ്റിയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കും ബൂത്ത് ഏജൻ്റിനും മർദനം. പയ്യന്നൂർ മുൻസിപാലിറ്റി മൂന്നാം വാർഡ്, വെള്ളൂർ ജനതാ അംഗൻവാടിയിലെ യുഡിഎഫ് സ്ഥാനർത്ഥി കച്ചേരി രമേശനെ ഒരു സംഘം ബൂത്തിൽ നിന്ന് വലിച്ച് പുറത്തിട്ട് മർദിച്ചു. ഏഴാം വാർഡ് ഏജൻ്റിനും മർദനമേറ്റു. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പരാതി.
11.50 AM ഡിസംബർ 14
സംസ്ഥാനത്ത് പോളിങ്ങ് ശതമാനം 36.19 ശതമാനമായി ഉയർന്നു. ഉയർന്ന പോളിങ്ങ് മലപ്പുറത്ത്. കുറവ് കാസർകോട്.
ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം: 36.53%
കോഴിക്കോട്: 36.10%
കണ്ണൂർ: 36.07%
കാസർകോട്: 35.53%
കോർപ്പറേഷൻ:
കോഴിക്കോട്: 30.19%
കണ്ണൂർ: 27.23%
11.30 AM ഡിസംബർ 14
വടക്കൻ ജില്ലകളിൽ മികച്ച പോളിങ്ങ്. രാവിലെ 11.30 വരെ 35.81 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.
ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം: 36.20%
കോഴിക്കോട്: 35.54%
കണ്ണൂർ: 35.75%
കാസർകോട്: 35.29%
കോർപ്പറേഷൻ:
കോഴിക്കോട്: 29.63%
കണ്ണൂർ: 27.18%
11.02 AM ഡിസംബർ 14
സംസ്ഥാനത്ത് രാവിലെ 11 മണിവരെ 30 ശതമാനം പോളിങ്ങ്. പലയിടത്തും വോട്ടർമാരുടെ നീണ്ട നിര. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലേക്കാൾ മികച്ച പോളിങ്ങാണ് അവസാനഘട്ടത്തിൽ രേഖപ്പെടുത്തുന്നത്.
മലപ്പുറം: 30.64%
കോഴിക്കോട്: 29.77%
കണ്ണൂർ: 30.13%
കാസർകോഡ്: 29.7%
10.42 AM ഡിസംബർ 14
മലപ്പുറം പെരുമ്പടപ്പിൽ എൽഡിഎഫ് യുഡിഎഫ് സംഘർഷം. യുഡിഎഫ് സ്ഥാനാർത്ഥി സുഹ്റ അഹമ്മദിന് പരിക്ക്. പൊലീസ് ലാത്തിവീശി.
10.35 AM ഡിസംബർ 14
മലപ്പുറം ജില്ലയിൽ മൂന്നിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. പാണ്ടിക്കാട് 17-ാം വാർഡിലെ രണ്ടാം നമ്പർ പോളിംഗ് ബൂത്തിലും എടവണ്ണ 12-ാം വാർഡിലെ പത്തപിരിയത്ത് ബൂത്ത് നമ്പർ ഒന്നിലുമാണ് വോട്ടിംഗ് യന്ത്രം തകരാറിലായത്.
10.30 AM ഡിസംബർ 14
സംസ്ഥാനത്ത് പോളിങ്ങ് ശതമാനം ഉയരുന്നു. നാല് ജില്ലകളിലും കനത്ത പോളിങ്ങ്. ഇതുവരെ രേഖപ്പെടുത്തിയത് 26.07ള്ള പോളിങ്ങ്.
ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം: 26.43%
കോഴിക്കോട്: 25.78%
കണ്ണൂർ: 26.09%
കാസർകോട്: 25.58%
10.25 AM ഡിസംബർ 14
മൂന്നാം ഘട്ടത്തിൽ മികച്ച പോളിങ്ങ്. ആദ്യ മണിക്കൂറുകളിൽ 25.09 % പോളിങ്ങ് രേഖപ്പെടുത്തി.
ജില്ല തിരിച്ചുള്ള കണക്ക്:
മലപ്പുറം: 25.54%
കോഴിക്കോട്: 24.68%
കണ്ണൂർ: 25.04%
കാസർകോഡ്: 24.74%
കോർപ്പറേഷൻ:
കോഴിക്കോട് - 21.20%
കണ്ണൂർ- 19.26%
10.14 AM ഡിസംബർ 14
സംസ്ഥാനത്ത് എൽഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്ന് ഇ. ചന്ദ്രശേഖരൻ. സർക്കാറിന്‍റെ വികസന പ്രവർത്തനങ്ങൾ ചർച്ചയാകും. സ്വർണക്കടത്തുമായി ബന്ധപ്പെട്ടുയർന്നിരിക്കുന്ന വിവാദങ്ങൾ അനാവശ്യം. തെളിവുകളില്ലാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും പരാമർശം.
10.12 AM ഡിസംബർ 14
കാസർകോട് കോടോം ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറായി
10.10 AM ഡിസംബർ 14
വടക്കൻ കേരളത്തിൽ കനത്ത പോളിങ്ങ്. ഇതുവരെ രേഖപ്പെടുത്തിയത് 22.49% പോളിങ്ങ്.
ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം: 22.22%
കോഴിക്കോട്: 21.21%
കണ്ണൂർ: 21.87%
കാസർകോട്: 21.46%
10.01 AM ഡിസംബർ 14
രാവിലെ 10 മണി വരെ രേഖപ്പെടുത്തിയച് 20.84 ശതമാനം വോട്ടിങ്ങ്. കൂടുതൽ വോട്ടിങ്ങ് മലപ്പുറത്ത്.
ജില്ല തിരിച്ചുള്ള കണക്ക്:
മലപ്പുറം: 21.26%
കോഴിക്കോട്: 20.39%
കണ്ണൂർ: 20.99%
കാസർകോഡ്: 20.4%
09.45 AM ഡിസംബർ 14
കാസർകോട് ജില്ലയില്‍ ഇതുവരെ 24443 പേര്‍ വോട്ട് രേഖപ്പെടുത്തി. 12658 പുരുഷ വോട്ടര്‍മാരും 11785 സ്ത്രീ വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്.
09.30 AM ഡിസംബർ 14
കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്ത് 4 ആം വാർഡിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തി. കണ്ണൻ വയൽ പടന്നക്കണ്ടി ഈസ്റ്റ് എൽപി സ്കൂളിലെ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. മുഴപ്പിലങ്ങാട് സ്വദേശി പ്രേമദാസന്‍റെ വോട്ടാണ് കള്ളവോട്ട് ചെയ്തത്. തുടർന്ന് അദ്ദേഹം ചലഞ്ചു വോട്ട് ചെയ്തു.
09.15 AM ഡിസംബർ 14
ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ വടക്കൻ കേരളത്തിൽ പോളിങ്ങ് ശതമാനം 15.24 ശതമാനമായി ഉയർന്നു.
മലപ്പുറം: 15.38%
കോഴിക്കോട്: 14.49%
കണ്ണൂർ: 15.35%
കാസർകോട്: 15.05%
09.10 AM ഡിസംബർ 14
സംസ്ഥാനത്ത് ഇടത് അനുകൂല തരംഗമെന്ന് കോടിയേരി ബാലകൃഷ്ണൻ.
09.01 AM ഡിസംബർ 14
വടക്കൻ ജില്ലകളിൽ കനത്ത പോളിങ്ങ്. പലയിടത്തും വോട്ടർമാരുടെ നീണ്ടനിര. രാവിലെ ഒൻപത് മണി വരെ 14.01 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.
ജില്ല തിരിച്ചുള്ള കണക്ക്:
മലപ്പുറം: 12.36%
കോഴിക്കോട്: 13.52%
കണ്ണൂർ: 14.12%
കാസർകോട്: 13.76%
08.22 AM ഡിസംബർ 14
ഇതുവരെ 7.57% പോളിങ്ങ് രേഖപ്പെടുത്തി. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര.
08.20 AM ഡിസംബർ 14
കാസർകോട് ജില്ലയില്‍ 70840 പേര്‍ വോട്ട് രേഖപ്പെടുത്തി. 39436 പുരുഷ വോട്ടര്‍മാരും 31404 സ്ത്രീ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി.
08.18 AM ഡിസംബർ 14
ചെങ്കള പഞ്ചായത് 12 വാർഡ് തൈവളപ് 1 നമ്പർ ബൂത്തിൽ വോട്ടിങ്ങ് യന്ത്രം തകരാറിലായി.
08.15 AM ഡിസംബർ 14
കോഴിക്കോട് കോടഞ്ചേരിയിൽ സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ 19 ആം വാർഡ് ബിജെപി സ്ഥാനാർഥി വാസു കുഞ്ഞിനെയാണ് പന്നി കുത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം.
08.00 AM ഡിസംബർ 14
ആദ്യ ഒരു മണിക്കൂറിൽ 6.50 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. ഏറ്റവും ഉയർന്ന പോളിങ്ങ് കണ്ണൂരിൽ. കുറവ് കോഴിക്കോട്.
ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം: 6.68%
കോഴിക്കോട്: 5.99%
കണ്ണൂർ: 6.79%
കാസർകോഡ്: 6.57%
കോർപ്പറേഷൻ:
കോഴിക്കോട്: 5.66%
കണ്ണൂർ: 4.90%
07.50 AM ഡിസംബർ 14
എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിനെതിരെ നടക്കുന്ന പ്രതികാരം നടപടികൾക്കെതിരെ ജനങ്ങൾ രോക്ഷം പ്രകടിപ്പിക്കും. ലീഗിന്‍റെ അടിത്തറ തെരഞ്ഞെടുപ്പോടെ തകരുമെന്നും മുഖ്യമന്ത്രി.
07.47 AM ഡിസംബർ 14
മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി. പിണറായി പഞ്ചായത്ത് രണ്ടാം വാർഡിലെത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്.
07.47 AM ഡിസംബർ 14
മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യാനെത്തി.
07.44 AM ഡിസംബർ 14
പോളിങ്ങ് ശതമാനം ഉയരുന്നു. ഇതുവരെ രേഖപ്പെടുത്തിയത് 2.3 ശതമാനം പോളിങ്ങ്.
ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം: 2.5%
കോഴിക്കോട്: 2.5%
കണ്ണൂർ: 2.4%
കാസർകോട്: 2%
07.37AM ഡിസംബർ 14
വടക്കൻ കേരളത്തിൽ മികച്ച മുന്നേറ്റം നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
07.30AM ഡിസംബർ 14
ആദ്യ അരമണിക്കൂറിൽ പോളിങ്ങ് ശതമാനം 1.8 ആയി. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര. കൂടുതൽ പോളിങ്ങ് കോഴിക്കോടും കണ്ണൂരിലും.
ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം: 1.8%
കോഴിക്കോട്: 2%
കണ്ണൂർ: 2%
കാസർകോട്: 1.6%
07.15AM ഡിസംബർ 14
ആദ്യ പതിനഞ്ച് മിനിറ്റിൽ രേഖപ്പെടുത്തിയത് 1.3% പോളിങ്ങ്.
ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം: 1.5%
കോഴിക്കോട്: 1.5%
കണ്ണൂർ: 1.2%
കാസർകോട്: 1.3%
07.10AM ഡിസംബർ 14
യുഡിഎഫ് തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഹൈദരലി ശിഹാബ് തങ്ങൾ. ഭരണ വിരുദ്ധ വികാരം ശക്തമെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫിന് അനുകൂല സാഹചര്യമെന്നും കുഞ്ഞാലികുട്ടി.
07.03AM ഡിസംബർ 14
മന്ത്രി ഇ. പി. ജയരാജൻ കണ്ണൂരിൽ വോട്ട് ചെയ്തു. എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഇ. പി. ജയരാജൻ.
07.02AM ഡിസംബർ 14
പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര. ചിലയിടത്ത് വോട്ടിങ്ങ് യന്ത്രങ്ങളിൽ തകരാർ രേഖപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം അങ്ങാടിപുറത്തെ വോട്ടിങ്ങ് യന്ത്രത്തിന് തകരാർ രേഖപ്പെടുത്തി. കോഴിക്കോട് കക്കയത്തും യന്ത്ര തകരാർ റിപ്പോർട്ട് ചെയ്തു.
07.00AM ഡിസംബർ 14
സംസ്ഥാനത്തെ നാല് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു
06.51 AM ഡിസംബർ 14
മന്ത്രി ഇ. പി. ജയരാജൻ കണ്ണൂർ പാപ്പനശ്ശേരി പഞ്ചായത്തിലെ അരോളി സ്കൂളിൽ വോട്ട് ചെയ്യാനെത്തി.
06.50 AM ഡിസംബർ 14
ബൂത്തുകളിലേക്ക് വോട്ടർമാർ എത്തിത്തുടങ്ങി.
06.40 AM ഡിസംബർ 14
ജില്ലകളിലെ വിവിധ ബൂത്തുകളിൽ മോക്ക് പോളിങ്ങ് തുടരുന്നു. ബൂത്തുകളിൽ കർശന സുരക്ഷ.
06.07 AM ഡിസംബർ 14
കള്ളവോട്ട് തടയാൻ വെബ് കാസ്റ്റിങ്ങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
06.05 AM ഡിസംബർ 14
സംസ്ഥാനത്ത് അവസാനഘട്ട തെരഞ്ഞെടുപ്പിന്‍റെ മോക്ക് പോളിങ് ആരംഭിച്ചു. വോട്ടിങ്ങ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ നടക്കും.