കോഴിക്കോട്: കടം കൊടുത്ത 500 രൂപയുടെ പേരിലുണ്ടായ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ (fight over rs 500 Kozhikode youth attacked by knife). ബാലുശേരി കിനാലൂരിൽ ഞായറാഴ്‌ച (ഓഗസ്റ്റ് 20) രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ (Kozhikode medical college Hospital) പ്രവേശിപ്പിച്ചു.
ബസ് ജീവനക്കാരായ ഷിജാദ്, സജിത്ത് എന്നിവർക്കാണ് നെഞ്ചിലും വയറ്റിലും കുത്തേറ്റത്. ഇവരെ ആക്രമിച്ച ബബിജിത്ത്, മനീഷ്, ശരത് ലാൽ എന്നിവരെ ബാലുശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരുടെ സുഹൃത്താണ് പ്രതികളിൽ ഒരാളിൽ നിന്ന് പണം കടം വാങ്ങിയത്. 500 രൂപ തിരിച്ച് ചോദിക്കാൻ ഫോണിൽ വിളിച്ചപ്പോൾ അത് വാക്കേറ്റമായി. പിന്നാലെ നേരിൽ ചോദിക്കാനെത്തി.
വാക്കേറ്റം അടിപിടിയായി. സംഭവത്തിൽ ഇടപെട്ട ഷിജാദിനും സജിത്തിനും കുത്തേറ്റു. ഇവർ അപകടനില തരണം ചെയ്‌തിട്ടില്ല. നിസാരമായ ഒരു വിഷയം ആണ് ഇത്രയും വലിയ സംഭവമായി തീർന്നതെന്ന് ബാലുശേരി സി ഐ (Balussery Police) പറഞ്ഞു. തമ്മിൽ അറിയാവുന്നവരാണ് ഇതിൽ അകപ്പെട്ടിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
നായ കുരച്ചതില്‍ പ്രകോപനം, 12 കാരനെ കൊലപ്പെടുത്തി അയല്‍ക്കാരന്‍: തെരുവു നായയെ മര്‍ദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 12കാരനെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. ഉത്തര്‍പ്രദേശ് ഖുഷിനഗറില്‍ കസ്യ മേഖലയിലാണ് സംഭവം നടന്നത്. തോല ശിവ്പെട്ടി സ്വദേശി മധുകര്‍ ലളിത് ത്രിപാഠിയുടെ മകന്‍ രാമന്‍ ത്രിപാഠിയെയാണ് അയല്‍ക്കാരനായ ഷംസുദ്ദീന്‍ കൊലപ്പെടുത്തിയത്. കുട്ടിയെ മര്‍ദിച്ച ശേഷം അഴുക്കു ചാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.