കേരളം

kerala

ETV Bharat / state

കടുത്ത വെയിലിലും പണിയെടുക്കേണ്ടവര്‍ - കോഴിക്കോട്

മാര്‍ക്കറ്റിംഗ് വിഭാഗം തൊഴിലാളികളും ഭക്ഷ്യവിതരണ ശൃംഘലയിലെ തൊഴിലാളികള്‍ക്കും കൊടിയ ചൂടിലും പണിയെടുക്കണം. ഇവര്‍ക്ക് പണി കൂടുതലുള്ളത് ഉച്ചസമത്താണ്

വേനല്‍ചൂടിനെ അവഗണിച്ച് മാര്‍ക്കറ്റിംഗ് തൊഴിലാളികള്‍

By

Published : Mar 25, 2019, 6:29 PM IST

Updated : Mar 25, 2019, 8:55 PM IST

കടുത്ത ചൂടിലും ജോലിയെടുക്കേണ്ടി വരുന്നവരാണ്സ്വകാര്യകമ്പനിയിലെ മാര്‍ക്കറ്റിംഗ് തൊഴിലാളികളും ഭക്ഷ്യവിതരണ ശൃംഘലയിലെ ജോലിക്കാരും. കടകളില്‍ തിരക്കൊഴിയുന്നത് ഉച്ചസമയത്ത് ആയതിനാല്‍ ഈ സമയം മാത്രമെ മാര്‍ക്കറ്റിംഗ് തൊഴിലാളികള്‍ക്ക് കമ്പനിക്കാവശ്യമായ ഓര്‍ഡര്‍ ലഭ്യമാകൂ. ഭക്ഷ്യവിതരണ കമ്പനിയിലെ തൊഴിലാളികള്‍ക്കും ഇതേ സമയം ആണ് തിരക്ക്.

മാര്‍ക്കറ്റിംഗ് തൊഴിലാളി



താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് രാവിലെ 11 മുതല്‍ മൂന്ന് മണിവരെ വെയിലത്തുള്ള ജോലി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അത് പാലിക്കാൻ ഇവര്‍ക്ക് സാധിക്കാറില്ല. കഴിഞ്ഞ ദിവസംകോഴിക്കോട് 34 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.

Last Updated : Mar 25, 2019, 8:55 PM IST

ABOUT THE AUTHOR

...view details