കോഴിക്കോട് : എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഫാത്തിമ തഹ്‌ലിയയെ നീക്കി മുസ്‌ലിം ലീഗ്. നേതൃത്വത്തെ വിമർശിച്ചതിന്‍റെ പേരിലാണ് നടപടി. ഫാത്തിമയുടേത് ഗുരുതര അച്ചടക്ക ലംഘനമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ഇതുസംബന്ധിച്ച്, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി വാർത്താ കുറിപ്പിറക്കി. കേരള ഘടകത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് കുറിപ്പില്‍ പറയുന്നു.
ALSO READ:തോല്‍വിക്ക് കാരണം സി.പി.എമ്മിന്‍റെ 'നിസഹകരണം'; കടുത്ത വിമര്‍ശനവുമായി സി.പി.ഐ
എം.എസ്.എഫിന്‍റെ വനിത കൂട്ടായ്‌മയായ ഹരിതയ്‌ക്ക് പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്‌തിയുണ്ടെന്ന് ഫാത്തിമ പ്രതികരിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. വിഷയത്തില്‍ ഫാത്തിമയടക്കമുള്ള ഹരിതയിലെ മുൻ ഭാരവാഹികൾ പരസ്യപ്രതികരണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.