കോഴിക്കോട്:അച്ഛന്‍റെ അമിത മദ്യപാനം മകന്‍റെ ജീവനെടുത്തു. അരയിടത്ത് വയല്‍ വേണുവിന്‍റെ മകന്‍ അലന്‍ ആണ് മദ്യപിച്ചെത്തിയ അച്ഛനുമായുണ്ടായ തർക്കത്തിനിടെ മരണപ്പെട്ടത്. മദ്യപിച്ചെത്തിയ വേണു ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട അലന്‍ അച്ഛനെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചു. തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. വേണു മകനെ വീടിന്‍റെ വാതില്‍പ്പടിയിലേക്ക് തള്ളി. ഇതിനിടെ തലയുടെ പിന്‍ഭാഗം ഭിത്തിയില്‍ അടിച്ച് അലന്‍ ബോധരഹിതനായി. അലന്‍റെ സഹോദരിമാര്‍ അയല്‍ക്കാരെ വിളിച്ചുവരുത്തി മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മദ്യപിച്ചെത്തിയ പിതാവുമായി തര്‍ക്കം; മകന്‍ കൊല്ലപ്പെട്ടു - kozhikodu
അരയിടത്തുവയല്‍ വേണുവിന്‍റെ മകന്‍ അലന്‍ ആണ് മദ്യപിച്ചെത്തിയ അച്ഛനുമായുണ്ടായ തർക്കത്തിനിടെ മരണപ്പെട്ടത്
അച്ഛന്‍റെ അമിത മദ്യപാനം മകന്‍റെ ജീവനെടുത്തു
വേണുവിനെ രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്കുശേഷം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കും. പിതാവിനെതിരെ 302,304 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. അലന്‍ ബാലുശ്ശേരി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യര്‍ഥിയാണ്.