കോഴിക്കോട്: രാമനാട്ടുകരയിൽ അച്ഛനെയും മകളേയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈദ്യരങ്ങാടി ആവേത്താൻ വീട്ടിൽ പീതാംബരൻ (61), ശാരിക (31) എന്നിവരെയാണ് രണ്ടു കിടപ്പുമുറികളിലായി ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിക്കറ്റ് എയർപോർട്ട് റിട്ട:ടെക്‌നിക്കൽ ഡയറക്‌ടർ ആണ് പീതാംബരൻ. ഇരുവരും ഒരേ സാരി മുറിച്ചാണ് തൂങ്ങിമരിച്ചത്.
കോഴിക്കോട് അച്ഛനും മകളും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ - ആത്‍മഹത്യ
രണ്ടു കിടപ്പുമുറികളിലായി ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.
കോഴിക്കോട് പിതാവും മകളും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
Also Read: മാനസയുടെ മരണം ദുഃഖിതനാക്കി; യുവാവ് ആത്മഹത്യ ചെയ്തു
ആത്‍മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചതായാണ് സൂചന. പ്രഭാവതി ആണ് പീതാംബരന്‍റെ ഭാര്യ. ബാംഗ്ലൂരിൽ എഞ്ചിനീയർ ആയ പ്രജിത് ആണ് മകൻ. അസി.കമ്മീഷണർ എ.എം സിദിഖിന്‍റെ നേതൃത്വത്തിൽ ഫറോക്ക് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ചെയ്ത് പോസ്റ്റ് മോർട്ടത്തിന് അയച്ചു. ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി.
Last Updated : Aug 1, 2021, 10:09 PM IST