കോഴിക്കോട്:കുന്ദമംഗലത്ത് കള്ളനോട്ടടി കേന്ദ്രത്തിൽ പൊലീസ് റെയ്‌ഡ്. 12 ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്‍റ് ചെയ്യുന്നതിനുപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. കുന്ദമംഗലം വരട്ട്യാക്ക് സ്വദേശി ഷമീർ വാടകക്ക് താമസിക്കുന്ന പടനിലം കളരിക്കണ്ടിയിലെ വീട്ടിലാണ് റെയ്‌ഡ് നടന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്, ഡി സി പി വാഹിദ്, മെഡിക്കൽ കോളജ് സി ഐ മൂസവള്ളിക്കാടൻ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടന്നത്.
കോഴിക്കോട് കുന്ദമംഗലത്ത് വൻ കള്ളനോട്ട് വേട്ട - Kozhikode
2000, 500, 200 രൂപയുടെ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ട് പ്രിന്‍റ് ചെയ്യാനുപയോഗിക്കുന്ന പ്രിന്‍ററും കമ്പ്യൂട്ടറും പിടികൂടിയിട്ടുണ്ട്
കോഴിക്കോട്
2000, 500, 200 രൂപയുടെ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ട് പ്രിന്‍റ് ചെയ്യാനുപയോഗിക്കുന്ന പ്രിന്‍ററും കമ്പ്യൂട്ടറുകൾ ഉൾപ്പെടെ റെയ്‌ഡിൽ പിടികൂടി. റെയ്‌ഡ് നടക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു. ഇന്നലെ ഉച്ചയോട് കൂടിയായിരുന്നു റെയ്‌ഡ്. പൊലീസ് സംഘത്തിൽ കുന്ദമംഗലം എസ് ഐ ശ്രീജിത്ത്, അബ്‌ദുൽ മുനീർ, ഗിരീഷ്, രജീഷ്, അബ്‌ദുറഹിമാൻ, സുബീഷ്, അഖിലേഷ് എന്നിവരും ഉണ്ടായിരുന്നു.
Last Updated : Jul 25, 2019, 5:46 PM IST