കോഴിക്കോട്: നാദാപുരത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ നാദാപുരം പൊലീസ് സ്റ്റേഷന് മുന്നില്‍ കുടുംബാംഗങ്ങള്‍ പ്രതിഷേധ സമരം ആരംഭിച്ചു. യുഡിഎഫിന്‍റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. തൂണേരി സ്വദേശിയായ ഖത്തർ വ്യവസായി എംടികെ അഹമ്മദ് (53) നെയാണ് മൂന്ന് ദിവസം മുമ്പ് കാറിലെത്തിയ സംഘം ബലമായി തട്ടിക്കൊണ്ട് പോയത്.
പ്രവാസി വ്യവസായിയെ തട്ടികൊണ്ട് പോയ സംഭവം; പൊലീസ് സ്റ്റേഷന് മുന്നില്‍ കുടുംബത്തിന്‍റെ പ്രതിഷേധം കൂടുതല്‍ വായനയ്‌ക്ക്:കോഴിക്കോട് ഗൃഹനാഥനെ തട്ടിക്കൊണ്ട് പോയതായി പരാതി
കാസർകോട് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ട് പോയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഖത്തറില്‍ അഹമ്മദിന്‍റെ കമ്പനിയില്‍ ജോലി ചെയ്‌തിരുന്ന പയ്യോളി സ്വദേശിയെ പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് തര്‍ക്കം നടക്കുന്നതിനിടെയാണ് തട്ടികൊണ്ട് പോകല്‍. അഹമ്മദിന്‍റെ ഭാര്യ ജമീല, മക്കളും പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് നാദാപുരം നിയോജക മണ്ഡലം കൺവീനർ അഹമ്മദ് പുന്നക്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌തു.
കൂടുതല്‍ വായനയ്‌ക്ക്:തട്ടിക്കൊണ്ട് പോയ പ്രവാസിയെ കണ്ടെത്താനായില്ല; അന്വേഷണം ക്വട്ടേഷൻ സംഘങ്ങൾ കേന്ദ്രീകരിച്ച്