കേരളം

kerala

ETV Bharat / state

കുന്ദമംഗലത്ത് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 500 ലിറ്റർ വാഷ് പിടികൂടി - വാഷ് പിടികൂടി

വാഷിന്‍റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു.

ചാരായം വാറ്റാൻ പാകപ്പെടുത്തിയ 500 ലിറ്റർ വാഷ് പിടികൂടി  seized wash  excise seized wash from kozhikode  excise seized wash  എക്സൈസ്  വാഷ് പിടികൂടി  എക്സൈസ് റേഞ്ച് സംഘം
ചാരായം വാറ്റാൻ പാകപ്പെടുത്തിയ 500 ലിറ്റർ വാഷ് പിടികൂടി

By

Published : May 19, 2021, 10:52 AM IST

കോഴിക്കോട്: പൈങ്ങോട്ട് പുറം ചെറുകുന്നുമ്മല്‍ മലയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷിന്‍റെ വന്‍ശേഖരം കുന്ദമംഗലം എക്സൈസ് ഇന്‍സ്പെക്ടറായ മനോജ് പടിക്കത്തും സംഘവും ചേര്‍ന്ന് കണ്ടെടുത്തു.

ലോക്ഡൗണ്‍ കാലയളവില്‍ മദ്യവില്‍പനശാലകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ചാരായ നിര്‍മാണം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ചെറുകുന്നുമ്മല്‍ മലയില്‍ കുന്ദമംഗലം എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ഏഴ് ബാരലുകളിലായി സൂക്ഷിച്ച 500 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. വാഷിന്‍റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു.

പ്രിവന്‍റീവ് ഓഫിസര്‍ പ്രവേശ്.എം, പ്രിവന്‍റീവ് ഓഫിസര്‍(ഗ്രേഡ്) മനോജ് കുമാര്‍.വി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഷഫീഖ് അലി.ടി , അര്‍ജുന്‍.കെ, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ലതമോൾ.കെ.എസ്, എക്സൈസ് ഡ്രൈവര്‍ എഡിസണ്‍.കെ.ജെ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details