കേരളം

kerala

ETV Bharat / state

എളമ്പ മലയിൽ നിന്ന് എക്സൈസ് സംഘം 900 ലിറ്റർ വാഷ് പിടിച്ചു - ചെക്യാട്എളമ്പ മല

എളമ്പ കോളനിക്ക് സമീപത്തെ തോടിൻ്റെ കരയിൽ പ്ലാസ്റ്റിക് ബാരലിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.

excise news kozhikode nadapuram  ചെക്യാട്  900 ലിറ്റർ വാഷ്  ചെക്യാട്എളമ്പ മല  കോഴിക്കോട്
എളമ്പ മലയിൽ എക്സൈസ് സംഘം 900 ലിറ്റർ വാഷ് പിടികൂടി

By

Published : May 9, 2021, 7:08 PM IST

കോഴിക്കോട്:ചെക്യാട് എളമ്പ മലയിൽ നിന്ന് എക്സൈസ് സംഘം 900 ലിറ്റർ വാഷ് പിടികൂടി. വടകര എക്സൈസ് സർക്കിൾ സംഘം രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജ വാറ്റിനായി സൂക്ഷിച്ച വാഷ് കണ്ടെത്തിയത്.

എളമ്പ കോളനിക്ക് സമീപത്തെ തോടിൻ്റെ കരയിൽ പ്ലാസ്റ്റിക് ബാരലിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. 200 ലിറ്ററിൻ്റെ രണ്ട് ബാരലുകളിലും, മണ്ണിൽ കുഴിയെടുത്ത് പ്ലാസ്റ്റിക്ക് ഷീറ്റുകളിലാക്കി പുഴയോരത്ത് കൂഴിച്ചിട്ട നിലയിലുമായിരുന്നു വാഷ് ശേഖരം. പിടികൂടിയ വാഷ് സംഭവ സ്ഥലത്ത് തന്നെ നശിപ്പിച്ചു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details