കോഴിക്കോട്: നാദാപുരം എക്സൈസ് സംഘം മേഖലയിൽ നടത്തിയ പരിശോധനയിൽ വാഷും കഞ്ചാവും പിടികൂടി. വളയം മുതുകുറ്റി തോടിന്‍റെ സമീപം ആൾ താമസമില്ലാത്ത പറമ്പിൽ നിന്ന് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി വച്ച 320 ലിറ്റർ വാഷും വാണിമേൽ താഴെ വെള്ളിയോട് നിന്ന് 200 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് അംഗൻവാടി കെട്ടിടത്തിന് സമീപമുള്ള റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വാഷ് ശേഖരം പിടികൂടിയത്. ആൾ താമസമില്ലാത്ത പറമ്പുകളിലും, മലയോര മേഖലകളിലെ പുഴയോരങ്ങളും കേന്ദ്രീകരിച്ചാണ് അനധികൃത ചാരായ വാറ്റ് നടക്കുന്നത്. വരും ദിവസങ്ങളിലും മലയോര മേഖലകൾ കേന്ദ്രീകരിച്ച് റെയ്ഡ് ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു
എക്സൈസ് റെയ്‌ഡ്: വാഷും കഞ്ചാവും പിടികൂടി - എക്സൈസ്
320 ലിറ്റർ വാഷും 200 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്

എക്സൈസ് റെയ്‌ഡ്: വാഷും കഞ്ചാവും പിടികൂടി
Also Read: കേന്ദ്രത്തിന്‍റെ വാക്‌സിൻ നയത്തിനെതിരെ ഹൈക്കോടതി
നാദാപുരം എക്സൈസ് പ്രിവൻ്റീവ് ഓഫിസർ സി.പി ചന്ദ്രന്‍റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ
കെ.കെ രാജേഷ് കുമാർ, രാഹുൽ ആക്കിലേരി, കെ. സിനീഷ്, എം. അരുൺ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. രണ്ട് സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.