കോഴിക്കോട്: വടകര, നാദാപുരം മേഖലകളില്‍ എക്സൈസ് സംഘം നടത്തിയ വ്യത്യസ്ത പരിശോധനകളിൽ വാഷും, ചാരായവും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. വടകര ആയഞ്ചേരി തറോപൊയിലില്‍ വീട്ടില്‍ സൂക്ഷിച്ച 200 ലിറ്റര്‍ വാഷ് വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസര്‍ എംകെ മോഹന്‍ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കുഴിച്ചാലില്‍ റിജീഷ് (37) നെ അറസ്റ്റ് ചെയ്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ഷിരാജ് , എകെ രതീഷ്, ടി വിശ്വനാഥന്‍, ഡ്രൈവര്‍ ഇകെ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്‌ഡ് നടത്തിയത്.
നാദാപുരം മേഖലയിൽ എക്സൈസ് റെയ്‌ഡ്: വാഷും, ചാരായവും പിടികൂടി; ഒരാള്‍ അറസ്റ്റില്‍
കുഴിച്ചാലില്‍ റിജീഷ് (37) നെയാണ് അറസ്റ്റ് ചെയ്തത്. നാദാപുരം,കല്ലാച്ചി, എടച്ചേരി, തുരുത്തി, കായപ്പനിച്ചി, തൂണേരി, ആവടിമുക്ക്, ആവോലം എന്നിവിടങ്ങളിലും അധികൃതർ പരിശോധന നടത്തി.
തിരുവള്ളൂര്‍ കിഴക്കേടത്ത് ക്ഷേത്രത്തിന് സമീപം പൂവോട് മലയില്‍ നടത്തിയ പരിശോധനയിലും ചാരായം ഉല്‍പ്പാദിപ്പിക്കുന്നതിന് വേണ്ടി സൂക്ഷിച്ചുവെച്ച 100 ലിറ്റര്‍ വാഷ് കണ്ടെത്തി. വടകര എക്‌സൈസ് റെയിഞ്ചിലെ പ്രിവന്‍റീവ് ഓഫീസര്‍മാരായ എം ഹാരിസ്, പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാമകൃഷ്ണന്‍, രാകേഷ് ബാബു, ശ്രീരഞ്ജ്, മഹിത എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. നാദാപുരംഎക്സൈസ് സംഘം നടത്തിയ പരിശോധനയിൽ എടച്ചേരി തുരുത്തിയിൽ വാഷും വാറ്റ് ചാരായവും പിടികൂടി. തുരുത്തി തോടരികിലെ കൈതക്കാടുകൾക്കിടയിൽ സൂക്ഷിച്ച് വെച്ച 60 ലിറ്റർ വാഷും, 500 മില്ലി വാറ്റ് ചാരായവും പിടികൂടി നശിപ്പിച്ചു.
നാദാപുരം,കല്ലാച്ചി, എടച്ചേരി, തുരുത്തി, കായപ്പനിച്ചി, തൂണേരി, ആവടിമുക്ക്, ആവോലം എന്നിവിടങ്ങളിലും അധികൃതർ പരിശോധന നടത്തി. റെയ്‌ഡില്‍ നാദാപുരം എക്സൈസ് ഇൻസ്പെക്ടർ ബി സുമേഷ് പ്രിവന്‍റീവ് ഓഫീസർ സിപി ഷാജി, കെഎൻ റിമേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് പി, കെ സിനീഷ്, ഡ്രൈവർ പുഷ്‌പരാജ് എന്നിവർ പങ്കെടുത്തു.
TAGGED:
latest kozhikode