കോഴിക്കോട്:ആയോട് മലയിലും നരിപ്പറ്റയിലും എക്സൈസ് സംഘം നടത്തിയ റെയ്‌ഡിൽ 1080 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. വടകര സർക്കിൾ എക്സൈസ് സംഘം ആയോട് മലയിലെ അഭയ ഗിരി പള്ളിക്ക് സമീപം നടത്തിയ പരിശോധനയിൽ 700 ലിറ്റർ വാഷും നരിപ്പറ്റയിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ നടത്തിയ റെയ്‌ഡിൽ 380 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്.
ആയോട് മലയിലും നരിപ്പറ്റയിലും റെയ്‌ഡ്: 1080 ലിറ്റർ വാഷ് കണ്ടെത്തി - എക്സൈസ് റെയ്‌ഡ്
വടകര സർക്കിൾ എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അഭയ ഗിരി പള്ളിക്ക് സമീപം നടത്തിയ പരിശോധനക്കിടെയാണ് 700 ലിറ്റർ വാഷ് കണ്ടെത്തിയത്. പള്ളിക്ക് സമീപത്തെ ജർമൻ തോടരികിലെ പാറക്കൂട്ടങ്ങൾക്കിടെ അഞ്ച് ബാരലുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.
ആയോട് മലയിലും നരിപ്പറ്റയിലും എക്സൈസ് റെയ്‌ഡ്: 1080 ലിറ്റർ വാഷ് കണ്ടെത്തി
Read more: കുന്ദമംഗലത്ത് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 500 ലിറ്റർ വാഷ് പിടികൂടി
നരിപ്പറ്റ പൊല്ലുചാടി തോടിൻ്റെ കരയിൽ നിന്നാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച് വെച്ച 380 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. ജർമൻ തോടരികിലെ പാറക്കൂട്ടങ്ങൾക്കിടെയിൽ നിന്നാണ് അഞ്ച് ബാരലുകളിലായി വാഷ് കണ്ടെത്തിയത്. ബാറുകളും മദ്യശാലകളും അടച്ച സാഹചര്യത്തിൽ വ്യാപകമായി വ്യാജ വാറ്റ് നിർമാണം നടക്കുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന ശക്തമാക്കിയത്.