എക്സൈസ് സംഘം വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു - excise department
150 ലിറ്റര്‍ വാഷ് ആണ് എക്‌സൈസ് ഇൻസ്പെക്ടറും സംഘവും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്
എക്സൈസ് സംഘം വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു
കോഴിക്കോട്: കുന്ദമംഗലത്ത് എക്‌സൈസ് ഇൻസ്പെക്ടറും സംഘവും നടത്തിയ റെയ്ഡിൽ 150 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. പൂളക്കോട് നെച്ചുളി ഭാഗത്ത് തോട്ടിന്‍റെ കരയിൽ പൊതു സ്ഥലത്ത് ആളില്ലാത്ത നിലയിൽ സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു വാഷ്. ഇന്ന് നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിന് വേണ്ടി സൂക്ഷിച്ച വാഷ് കണ്ടെത്തിയത്. തുടര്‍ന്ന് എക്സൈസ് സംഘം ഇത് നശിപ്പിക്കുകയായിരുന്നു.