കേരളം

kerala

ETV Bharat / state

സിപിഎമ്മിന്‍റെ പലസ്‌തീൻ ഐക്യദാർഢ്യ പരിപാടിയിൽ ലീഗ് പങ്കെടുക്കില്ല; മുന്‍ നിലപാട് തിരുത്തി ഇ ടി മുഹമ്മദ് ബഷീർ

CPM Palestine Solidarity Rally : വിഷയം രാഷ്ട്രീയ വിവാദമായതോടെ സിപിഎമ്മിന്‍റെ ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ നിന്നു വിട്ടു നിന്ന പോലെ പലസ്‌തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും ലീഗ് വിട്ടു നിന്നേക്കും. കോൺഗ്രസിനെ ക്ഷണിക്കാത്ത സിപിഎം പരിപാടിയിൽ പങ്കെടുക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ചാണ് ലീഗ് ക്ഷണം നിരസിച്ചത് എന്നാണ് വിവരം.

league et  ET Muhammad Basheer  CPM Palestine Solidarity Rally  Muslim League  Muslim League to CPM  പലസ്‌തീൻ ഐക്യദാർഢ്യ പരിപാടി  ഇ ടി മുഹമ്മദ് ബഷീർ
ET Muhammad Basheer On Muslim League Participation in CPM Rally

By ETV Bharat Kerala Team

Published : Nov 4, 2023, 3:22 PM IST

ഇ ടി മുഹമ്മദ് ബഷീർ മാധ്യമങ്ങളോട്

കോഴിക്കോട്: സിപിഎമ്മിന്‍റെ പലസ്‌തീൻ ഐക്യദാർഢ്യ പരിപാടിയിൽ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല. കോൺഗ്രസിൻ്റെ സമ്മർദം കണക്കിലെടുത്താണ് തീരുമാനം. ഇതോടെ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് പറഞ്ഞ ഇ.ടി മുഹമ്മദ് ബഷീർ പ്രസ്‌താവന തിരുത്തി. അന്ന് അങ്ങനെ പറഞ്ഞെങ്കിലും പാർട്ടി തീരുമാനമാണ് അന്തിമമെന്ന് ഇന്ന് ഇ.ടി വ്യക്തമാക്കി (ET Muhammad Basheer On Muslim League Participation in CPM Rally). അതേ സമയം മുസ്‌ലിം ലീഗ് ഇന്ന് കോഴിക്കോട് ചേരാനിരുന്ന വിശാല യോഗം വെട്ടിച്ചുരുക്കി.

വിഷയം രാഷ്ട്രീയ വിവാദമായതോടെ സിപിഎമ്മിന്‍റെ ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ നിന്നു വിട്ടു നിന്ന പോലെ പലസ്‌തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്നും ലീഗ് വിട്ടു നിന്നേക്കും. കോൺഗ്രസിനെ ക്ഷണിക്കാത്ത സിപിഎം പരിപാടിയിൽ പങ്കെടുക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ചാണ് ലീഗ് ക്ഷണം നിരസിച്ചത് എന്നാണ് വിവരം. യുഡിഎഫ് നേരത്തെയെടുത്ത തീരുമാനത്തിൽ നിന്ന് വ്യതിചലിച്ച് ആശയക്കുഴപ്പം ഉണ്ടാക്കേണ്ട എന്നതും കാരണമായി പറയപ്പെടുന്നു.

അതേസമയം ഏറെ ചിന്തിച്ച് മാത്രം പ്രതികരിക്കാറുള്ള ഇ.ടി മുഹമ്മദ് ബഷീറിന്‍റെ അപ്രതീക്ഷിത പ്രസ്‌താവന വെറും നാക്കു പിഴയല്ല എന്നാണു പുറത്തുവരുന്ന വിവരം. ലീഗിന്‍റെ ശക്തികേന്ദ്രമായ മലപ്പുറത്ത് കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഗ്രൂപ്പ് പോര് അതിര് കടന്നിരിക്കുകയാണ്. പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ലീഗ് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കാര്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ ആരെയും കാത്തു നിൽക്കില്ല എന്ന സന്ദേശമാണ് ഇ.ടി നൽകിയത്.

Also Read: സിപിഎം പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി : ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍, തീരുമാനിക്കേണ്ടത് പാര്‍ട്ടിയെന്ന് എം കെ മുനീര്‍

ലീഗിലെ ഇടതു വിരുദ്ധ ചേരിയുടെ നേതാവായ ഇ ടി, സിപിഎം ക്ഷണിച്ചാൽ പോകും എന്ന പറഞ്ഞത് യുഡിഎഫിനും കോൺഗ്രസിനും അമ്പരപ്പും ആശ്ചര്യവും ഉണ്ടാക്കുന്നതോടൊപ്പം ചിന്തിക്കാനുള്ള വിഷയം കൂടിയാണ്. അതേ സമയം ഒരിക്കൽ കൂടി ലീഗിനെ ക്ഷണിച്ച് മുഖം ബടക്കായ സിപിഎമ്മിന് എന്ത് പറയാനുണ്ട് എന്നതും പ്രസക്തമാണ്.

ABOUT THE AUTHOR

...view details