കേരളം

kerala

ETV Bharat / state

കരിപ്പൂരില്‍ സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ്

കരിപ്പൂരില്‍ നിന്നും എമിറേറ്റ്സ് സര്‍വീസ് പുനരാരംഭിക്കും. സുരക്ഷാ വിലയിരുത്തലുകള്‍ക്കായി എമിറേറ്റ്സ് സംഘം മാര്‍ച്ചില്‍ എത്തും.

കരിപ്പൂരില്‍ സര്‍വീസ് പൂനരാരംഭിക്കാൻ ഒരുങ്ങി എമിറേറ്റ്സ്

By

Published : Feb 13, 2019, 9:36 AM IST

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാൻ തയ്യാറെടുത്ത് എമിറേറ്റ്സ്. ഇതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകള്‍ക്കായി എമിറേറ്റ്സ് സംഘം മാര്‍ച്ച് ആദ്യവാരം കരിപ്പൂരിലെത്തും. സൗദി എയര്‍ലൈൻസിനും എയര്‍ ഇന്ത്യക്കും പിന്നാലെയാണ് എമിറേറ്റ്സ് സര്‍വീസ് പുനരാരംഭിക്കാൻ തയാറെടുക്കുന്നത്. കോഴിക്കോട്​-ദുബയ് സെക്​ടറിലായിരിക്കും എമിറേറ്റ്​സ്​ സർവീസ് നടത്തുക.

അതേസമയം എയര്‍ ഇന്ത്യയുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി ജനുവരി 15 ന് കരിപ്പൂരില്‍ നിന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതോറിറ്റി കഴിഞ്ഞയാഴ്ച വിശദീകരണം തേടിയിരുന്നു. മറുപടിയായി വീണ്ടും റിപ്പോർട്ട്​ സമർപ്പിച്ചെങ്കിലും ഫയൽ ഡയറക്​ടറേറ്റ്​ ജനറൽ ഓഫ്​ സിവിൽ ഏവിയേഷന്​ (ഡി.ജി.സി.എ) കൈമാറിയിട്ടില്ല.

ഡി.ജി.സി.എയിൽ എത്തിയാൽ മാത്രമേ അന്തിമ അനുമതി ലഭിക്കുകയുള്ളൂ. വിഷയത്തില്‍ എയര്‍ ഇന്ത്യ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. അതേസമയം എയര്‍ ഇന്ത്യ ഏപ്രില്‍ ഒന്ന് മുതല്‍ ഡല്‍ഹി-കണ്ണൂര്‍-കോഴിക്കോട് എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തും. ഡൽഹി-കണ്ണൂർ സർവീസാണ്​ കരിപ്പൂരിലേക്ക്​ നീട്ടുന്നത്​.

കരിപ്പൂരിലെ റൺവേ നവീകരണത്തിന് വേണ്ടിയാണ് 2015 മേയ് ഒന്ന് മുതൽ വിമാനത്താവളത്തിൽനിന്നും വലിയ വിമാനങ്ങളുടെ സർവീസ് താത്‌കാലികമായി നിർത്തലാക്കിയിരുന്നത്.

ABOUT THE AUTHOR

...view details