കേരളം

kerala

ETV Bharat / state

കോഴിക്കോട് അടിയന്തര കൗണ്‍സില്‍ യോഗം ആരംഭിച്ചു

കോഴിക്കോട് ജില്ലയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.

കോഴിക്കോട്  കോഴിക്കോട് ജില്ലാ വാര്‍ത്തകള്‍  കൊവിഡ് 19  emergency council meeting begins in kozhikode  kozhikode covid case  covid 19  covid 19 latest news
കൊവിഡ് കേസുകള്‍ കൂടുന്നു; കോഴിക്കോട് അടിയന്തര കൗണ്‍സില്‍ യോഗം ആരംഭിച്ചു

By

Published : Apr 17, 2021, 12:27 PM IST

കോഴിക്കോട്:കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത പശ്ചാത്തലത്തില്‍ അടിയന്തര കൗണ്‍സില്‍ യോഗം ആരംഭിച്ചു. ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് കേസുകള്‍ കൂടുന്നു; കോഴിക്കോട് അടിയന്തര കൗണ്‍സില്‍ യോഗം ആരംഭിച്ചു

കോഴിക്കോട് വെള്ളിയാഴ്‌ച മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 1560 പേര്‍ക്കാണ്. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.20 ശതമാനമാണ്. രോഗ വ്യാപനം ഏറ്റവും കൂടുതല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ്. കോര്‍പ്പറേഷനില്‍ മാത്രം ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ന്‍‍മെന്‍റ് സോണുകളാക്കി. ജില്ലയില്‍ വെള്ളിയാഴ്ച മാത്രം കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കിയത് 37 വാര്‍ഡുകളാണ്. ഇവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ പൊതു-സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

കൂടുതല്‍ വായനയ്‌ക്ക്; കോഴിക്കോട് കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ 144 പ്രഖ്യാപിച്ചു

നഗരസഭ പരിധിയിലെ എല്ലാ സ്ഥാപനങ്ങളിലും 15 ദിവസത്തിലൊരിക്കല്‍ കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഞായറാഴ്‌ച കോര്‍പ്പറേഷന്‍ പരിധിയില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ജില്ലാ കലക്‌ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details