കോഴിക്കോട്: കണ്ണവം വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന വിലങ്ങാട് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ വന്‍ കൃഷി നാശം. തരിപ്പ കോളനിക്ക് സമീപത്തെ കൃഷിയിടത്തിലാണ് ചൊവ്വാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെ എട്ടോളം ആനകള്‍ ഇറങ്ങിയത്. പത്തോളം തെങ്ങുകള്‍, പതിനഞ്ചോളം കവുങ്ങുകള്‍, അമ്പതിലധികം വാഴകൾ തുടങ്ങിയവ ആനക്കൂട്ടം നശിപ്പിച്ചു.
കാടിറങ്ങി കാട്ടാനക്കൂട്ടം; ആക്രമണത്തില്‍ വൻ കൃഷി നാശം - ഫെന്‍സിങ്
എട്ടോളം ആനകളാണ് വിലങ്ങാട്ടെ തരിപ്പ കോളനിക്ക് സമീപത്തെ കൃഷിയിടത്തിലിറങ്ങിയത്.
കാട്ടാന ആക്രമണത്തില്‍ കൃഷി നാശം
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൃഷിയിടങ്ങളില്‍ ഫെന്‍സിങ് സ്ഥാപിച്ചിരുന്നെങ്കിലും മറ്റ് ഭാഗങ്ങളിലൂടെയാണ് ആനകള്‍ താമസസ്ഥലത്തേക്കും കൃഷിയിടങ്ങളിലേക്കും എത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആഴ്‌ചകള്‍ക്ക് മുമ്പ് വാണിമേല്‍ പഞ്ചായത്തിലെ ചിറ്റാരിയിലും ആനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.