കോഴിക്കോട്: വൈദ്യുത സേവനങ്ങൾ വാതിൽപടിയിൽ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വൈദ്യുത മേഖലയിൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായുള്ള പദ്ധതിയാണിത്. വൈദ്യുതി കണക്ഷൻ, ഉടമ സ്ഥാവകാശമാറ്റം, കണക്ടഡ് ലോഡ്, കോൺട്രാക്റ്റ ഡിമാന്‍റ്മാറ്റം,താരിഫ് മാറ്റം, മീറ്റർ മാറ്റി സ്ഥാപിക്കൽ തുടങ്ങി എല്ലാസേവനങ്ങൾക്കും ഇനി വൈദ്യുതി ഓഫീസിൽ നേരിട്ട് എത്തേണ്ടതില്ല. 1912 വിളിച്ചാൽ ഉദ്യോഗസ്ഥർ വീട്ടിലെത്തും.
വൈദ്യുത സേവനങ്ങൾ വാതിൽപടിയിൽ: പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു - കോഴിക്കോട്
സേവനത്തിന് 1912 വിളിച്ചാൽ ഉദ്യോഗസ്ഥർ വീട്ടിലെത്തും

വൈദ്യുത സേവനങ്ങൾ വാതിൽ പടിയിൽ
വൈദ്യുത സേവനങ്ങൾ വാതിൽപടിയിൽ: പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ, മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി. ഉമ്മർ മാസ്റ്റർ, കെ.എസ് ഇ ബി ചീഫ് എഞ്ചിനീയർ ടെൻസൻ എം.എ, ഷാജി സുധാകരൻ, രജനി പി. നായർ. എന്നിവർ പങ്കെടുത്തു.
Last Updated : Feb 6, 2021, 10:37 PM IST