കേരളം

kerala

പരസ്യ പ്രചാരണം അവസാനിച്ചു; കൊവിഡ് മാനദണ്ഡങ്ങളോടെ തിങ്കളാഴ്‌ച ബൂത്തിലേക്ക്

By

Published : Dec 12, 2020, 6:49 PM IST

Updated : Dec 12, 2020, 8:01 PM IST

കോഴിക്കോട് കൊട്ടിക്കലാശത്തിന് വിലക്കേർപ്പെടുത്തിയതിനാൽ സ്ഥാനാർഥികളും പ്രവർത്തകരും കൊവിഡ് മാനദണ്ഡങ്ങളോടെ പ്രചാരണം നടത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കേരളം വാർത്ത  പരസ്യ പ്രചാരണം കേരളം വാർത്ത  Kozhikode election campaign news  third phase local election monday news  election campiagn concluded news  kerala local body election 2020 news  പരസ്യ പ്രചാരണം അവസാനിച്ചു വാർത്ത  തിങ്കളാഴ്‌ച ബൂത്തിലേക്ക് വാർത്ത
കൊവിഡ് മാനദണ്ഡങ്ങളോടെ തിങ്കളാഴ്‌ച ബൂത്തിലേക്ക്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ടത്തിലെ പരസ്യ പ്രചാരണം അവസാനിച്ചു. നാളെ നിശബ്‌ദ പ്രചാരണം നടത്തും. തിങ്കളാഴ്‌ചയാണ് കൊവിഡ് മാനദണ്ഡങ്ങളോടെ തെരഞ്ഞെടുപ്പ്. ജില്ലയിൽ കൊട്ടിക്കലാശത്തിന് വിലക്കേർപ്പെടുത്തിയതിനാൽ സ്ഥാനാർഥികളും പ്രവർത്തകരും കൊവിഡ് മാനദണ്ഡങ്ങളോടെ പ്രചാരണം നടത്തി.

കോഴിക്കോട് കുറ്റിച്ചിറയിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ നീക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ വൻവിജയ പ്രതീക്ഷയിലാണ് മുന്നണികൾ.

തദ്ദേശ തെരഞ്ഞെടുപ്പിൽ നാളെ നിശബ്‌ദ പ്രചാരണം

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പരസ്യ പ്രചാരണം അവസാനിച്ചത്. കാസർകോട് ജില്ലയിൽ വിവിധ പഞ്ചായത്തുകളിലായി ആവേശകരമായ കൊട്ടിക്കലാശമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള പരസ്യ പ്രചാരണത്തിൽ നിരവധി ജില്ലാ നേതാക്കൾ പങ്കെടുത്തു. കോഴിക്കോട് കൊട്ടിക്കലാശത്തിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുശാസിച്ചത് പ്രകാരം മൂന്ന് വാഹനങ്ങളില്‍ കൂടുതല്‍ കൊട്ടിക്കലാശത്തിന് ഇറങ്ങിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു.

കണ്ണൂർ ജില്ലയിലും ആവേശകരമായ കൊട്ടിക്കലാശമാണ് വിവിധ മുന്നണികളുടെ നേതൃത്വത്തിൽ നടന്നത്. മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം എസ്‌പിയുടെ ഉത്തരവിനെ തുടർന്ന് മൂന്ന് മണിയോടെ അവസാനിപ്പിച്ചു. ജില്ലയിൽ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് വലിയ ഒരുക്കങ്ങള്‍ നടക്കുന്നുവെന്ന് ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇവിടെ അനൗണ്‍സ്‌മെന്‍റ് അടക്കം ഒരു പരിപാടിയും കൊട്ടിക്കലാശത്തോട് അനുബന്ധിച്ച്‌ പാടില്ലെന്നും ഏതെങ്കിലും പരിപാടി നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മലപ്പുറം എസ്‌പിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Last Updated : Dec 12, 2020, 8:01 PM IST

ABOUT THE AUTHOR

...view details