കേരളം

kerala

By

Published : Apr 10, 2023, 4:02 PM IST

Updated : Apr 10, 2023, 4:47 PM IST

ETV Bharat / state

ട്രെയിനിലെ തീവയ്‌പ്പ് : ഷാറൂഖ് സെയ്‌ഫിയുടെ ആരോഗ്യനില തൃപ്‌തികരം ; അന്വേഷണം ഊര്‍ജിതമാക്കാനൊരുങ്ങി പൊലീസ്

എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസ് പ്രതിയുടെ ആരോഗ്യ നില തൃപ്‌തികരം. ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്‌ധരാണ് പരിശോധിച്ചത്. പ്രതിയുടെ രക്തസാമ്പിളും പരിശോധിച്ചു.

train follow  Elathur train fire case accused  medical team  ട്രെയിനിലെ തീവയ്‌പ്പ്  ഷാറൂഖ് സെയ്‌ഫിയെ മെഡിക്കല്‍ സംഘം പരിശോധിച്ചു  എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ്  എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസ്  ഗ്യാസ്ട്രോ എൻട്രോളജി  ജനറൽ മെഡിസിൻ
ഷാറൂഖ് സെയ്‌ഫിയെ മെഡിക്കല്‍ സംഘം പരിശോധിച്ചു

കോഴിക്കോട് : ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിലെ തീവയ്‌പ്പ് കേസില്‍ അറസ്റ്റിലായ പ്രതി ഷാറൂഖ് സെയ്‌ഫിയുടെ വൈദ്യ പരിശോധനാഫലം തൃപ്‌തികരമെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും മെഡിക്കല്‍ സംഘം. റിപ്പോർട്ട് ലഭിച്ചതോടെ പ്രതിയുമായുള്ള തെളിവെടുപ്പിനെ കുറിച്ചുള്ള കൂടിയാലോചനയിലാണ് അന്വേഷണ സംഘം. പ്രത്യേക മെഡിക്കൽ സംഘമാണ് ഇന്ന് സെയ്‌ഫിയെ മാലൂർക്കുന്ന് എ.ആർ ക്യാമ്പിലെത്തി വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയത്.

ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ ഡോക്‌ടര്‍മാരാണ് പരിശോധന നടത്തിയത്. പ്രതിയുടെ രക്ത സാമ്പിള്‍ ശേഖരിച്ച ഡോക്‌ടര്‍മാര്‍ ഉടന്‍ തന്നെ പരിശോധനാഫലം അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉറക്കമില്ലായ്‌മ അടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിട്ടത് കൊണ്ട് പ്രതി ഏറെ ക്ഷീണിതനായിരുന്നു അതുകൊണ്ട് വീണ്ടും വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയത്.

കസ്റ്റഡിയില്‍ എടുത്ത പ്രതിയെ നിരവധി സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. 11 ദിവസമാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. തുടർച്ചയായി ചോദ്യം ചെയ്‌ത് പ്രതിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവെടുപ്പ് പൂർത്തിയാക്കാനായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം. എന്നാൽ ഷാറൂഖിന്‍റെ ശാരീരിക ക്ഷമത പരിശോധിച്ചതിന് ശേഷം തുടർ നടപടികൾ കൈക്കൊള്ളാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ 5 മണിയോടെ ഷൊര്‍ണൂരില്‍ എത്തിയ പ്രതി വൈകിട്ട് ഏഴ്‌ മണി വരെ എവിടെയായിരുന്നുവെന്നതിലും അന്വേഷണം തുടരുകയാണ്. ഒരു ഓട്ടോ ഡ്രൈവറുടെ സഹായത്തോടെയാണ് പ്രതി പെട്രോള്‍ പമ്പില്‍ പോയതെന്നും റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചെത്തിയതെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പെട്രോള്‍ പമ്പില്‍ പോയതിന് ശേഷം ഇയാള്‍ ആരെയെങ്കിലും നേരില്‍ കണ്ടിട്ടുണ്ടോ, എവിടെ നിന്നാണ് ഇയാള്‍ ഭക്ഷണം കഴിച്ചത് തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ ബാഗില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ച ലഘു ഭക്ഷണത്തിന്‍റെ പാത്രം ഏതെങ്കിലും വീട്ടില്‍ നിന്നുള്ളതാണോയെന്ന് പൊലീസ് സംശയിക്കുന്നുമുണ്ട്.

ഈ പാത്രം ആരില്‍ നിന്നാണ് പ്രതിയ്‌ക്ക് ലഭിച്ചത്, അയാളുമായി പ്രതിക്കുള്ള ബന്ധം എന്താണ് തുടങ്ങിയ കാര്യങ്ങളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതി വൈകുന്നേരം വരെ എവിടെയൊക്കെ ചുറ്റിക്കറങ്ങി എന്നതില്‍ വ്യക്തത വന്നാല്‍ ഇയാളുടെ സഹായികളിലേക്ക് എത്തിച്ചേരാനാകുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി എന്‍ഐഎ:ട്രെയിനിലെ തീവയ്‌പ്പ് കേസില്‍ സമാന്തര അന്വേഷണം നടത്തുന്ന എൻ.ഐ.എ (നാഷണല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഏജന്‍സി) ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് കൈമാറി. കഴിഞ്ഞ ദിവസം വരെ കോഴിക്കോട് ഉണ്ടായിരുന്ന എൻഐഎ ഡിഐജി കാളിരാജ് മഹേഷ് കുമാർ ഡൽഹിയിൽ എത്തിയാണ് റിപ്പോർട്ട് കൈമാറിയത്. കേരളത്തിലെ അന്വേഷണ സംഘത്തിന്‍റെ നീക്കത്തിന് അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാണ് ദേശീയ അന്വേഷണ ഏജൻസിയുടെ തീരുമാനം. കേസിൽ യുഎപിഎ ചുമത്തുന്നതോടെ കേസ് എൻ.ഐ.എ ഏറ്റെടുക്കാനാണ് സാധ്യത.

also read:ട്രെയിന്‍ തീവയ്‌പ്പ്: പരിശോധന പൂർത്തിയാക്കി ഫോറൻസിക് സംഘം, നിർണായക വിവരം ലഭിച്ചെന്ന് സൂചന

എലത്തൂര്‍ ട്രെയിനിലെ തീവയ്‌പ്പും അന്വേഷണവും :ഏപ്രില്‍ രണ്ടിനാണ് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടിവ് എക്‌സ്പ്രസിലെ യാത്രക്കാരുടെ മേല്‍ പെട്രോള്‍ ഒഴിച്ച് പ്രതി ഷാറൂഖ് സെയ്‌ഫി തീക്കൊളുത്തിയത്. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒൻപത് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പ്രതി ഷാറൂഖ് സെയ്‌ഫി കണ്ണൂര്‍ റെയില്‍വേ പൊലീസ് ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. ഇതാണ് കേസ് അന്വേഷണത്തിന് ഏറെ വഴിത്തിരിവായത്.

Last Updated : Apr 10, 2023, 4:47 PM IST

ABOUT THE AUTHOR

...view details