കോഴിക്കോട്: രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട പി.ടി ഉഷയെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരിം. കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് നോമിനേഷൻ ലഭിച്ച ആള്‍ തനിക്ക് അതിന് യോഗ്യതയുണ്ടെന്ന് കുറച്ചു കാലമായി അവർ തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതക്ക് പുറമെയുള്ള യോഗ്യതയാണ് തെളിയിച്ചത്. അതിപ്പോള്‍ പൂർണമായെന്നും എളമരം കരിം പരിഹസിച്ചു.
'ഏഷ്യാഡിന് പുറത്ത് തെളിയിച്ച യോഗ്യത പൂർണമായി'; പി. ടി ഉഷയെ പരിഹസിച്ച് എളമരം കരിം - elamaram kareem pt usha
കഴിഞ്ഞ ദിവസമാണ് പി.ടി.ഉഷയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്‌തത്
പി. ടി ഉഷയെ പരിഹസിച്ച് എളമരം കരിം
അയോധ്യ വിധി പ്രസ്‌താവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയെ സ്ഥാനമൊഴിഞ്ഞതിന് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തത് ചേർത്ത് വായിച്ചായിരുന്നു ഉഷയെ പേരെടുത്ത് പറയാതെയുള്ള കരീമിന്‍റെ വിമർശനം. ഭരണഘടന സമിതി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് എളമരം കരിമിന്‍റെ പ്രതികരണം.