കേരളം

kerala

ETV Bharat / state

തിങ്കളാഴ്‌ച തുറന്ന എളമരം കടവ് പാലത്തില്‍ രണ്ടുദിവസത്തിനിടെ 4 അപകടങ്ങള്‍ : സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം - എളമരം കടവ് പാലം അപകടം

ഉദ്ഘാടനം കഴിഞ്ഞ അടുത്ത ദിവസം തന്നെ മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. തുടര്‍ന്ന് ബുധനാഴ്‌ച രാവിലെയും അപകടം ഉണ്ടായി

elamaram kadav  എളമരം കടവ് പാലം  എളമരം കടവ് പാലം അപകടം  elamaram kadav bridge
എളമരം കടവ് പാലത്തില്‍ അപകടങ്ങല്‍ തുടര്‍ക്കഥ: സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍

By

Published : May 26, 2022, 2:52 PM IST

കോഴിക്കോട് : തിങ്കളാഴ്‌ച ഉദ്‌ഘാടനം കഴിഞ്ഞ എളമരം കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കൃത്യമായ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തതാണ് കാരണമെന്നാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന ആരോപണം. പാലത്തില്‍ സ്ഥിരം സുരക്ഷാസംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

ഉദ്ഘാടനം കഴിഞ്ഞ അടുത്ത ദിവസം തന്നെ മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. തുടര്‍ന്ന് ബുധനാഴ്‌ച രാവിലെയും അപകടം ഉണ്ടായി. എടവണ്ണ പാറയില്‍ നിന്ന് വന്ന ആക്‌ടീവ സ്‌കൂട്ടറും, കൂളിമാട് ഭാഗത്ത് നിന്നെത്തിയ ബുള്ളറ്റും കൂട്ടിയിടിച്ചാണ് ബുധനാഴ്‌ച അപകടമുണ്ടായത്.

എളമരം കടവ് പാലത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

Also read:എളമരം കടവ് പാലം ഉദ്‌ഘാടനത്തിന് കേന്ദ്രാനുമതി ആവശ്യമില്ല, അനാവശ്യ വിവാദമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പരിക്കേറ്റ യാത്രികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പല ദിശയില്‍ നിന്ന് വാഹനങ്ങള്‍ എത്തുന്നതും, പാലം മാവൂർ -കൂളിമാട് റോഡിലേക്ക് ചേരുന്ന ജങ്ഷനിലെ ട്രാഫിക് പ്രതിസന്ധിയും അപകടത്തിന് കാരണമാകുന്നു. ചൊവ്വാഴ്‌ചത്തെ സംഭവത്തെ തുടര്‍ന്ന് മാവൂര്‍ പൊലീസെത്തി ഒഴിഞ്ഞ ബാരലുകള്‍ സ്ഥാപിച്ച് താത്കാലിക ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ബുധനാഴ്‌ച വീണ്ടും അപകടം ഉണ്ടായത്. ആറ് ദിശകളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഒരേസമയം ഒരേ ദിശയില്‍ എത്തുന്ന റോഡില്‍ ആവശ്യമുള്ള സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ വാഹനങ്ങള്‍ ഓടി തുടങ്ങിയതിന് ശേഷം സാധ്യതകള്‍ പരിശോധിച്ച് സംവിധാനങ്ങള്‍ ഒരുക്കാമെന്ന നിലപാടിലാണ് അധികൃതര്‍.

ABOUT THE AUTHOR

...view details