കേരളം

kerala

ETV Bharat / state

കൊവിഡ് രോഗിയുമായി സമ്പർക്കം; എടച്ചേരി സ്റ്റേഷനിലെ പൊലീസുകാർ ക്വാറന്‍റൈനില്‍ - quarantine news updates

തൂണേരിയിലെ മത്സ്യമൊത്ത വിതരണക്കാരനായ കൊവിഡ് രോഗിയുമായി എടച്ചേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ സമ്പര്‍ക്കം പുലര്‍ത്തിയതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്റ്റേഷനിലെ പൊലീസുകാരോട് ക്വാറന്‍റൈനില്‍ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നല്‍കിയത്.

എടച്ചേരി പൊലീസ് സ്റ്റേഷൻ  പൊലീസുകാർ ക്വാറന്‍റൈനില്‍  എടച്ചേരി സ്റ്റേഷൻ വാർത്ത  ക്വാറന്‍റൈൻ വാർത്തകൾ  ആരോഗ്യവകുപ്പ്  edacheri police station news  police officers quarantine news  covid updates news  quarantine news updates  kozhikode covid news
കൊവിഡ് രോഗിയുമായി സമ്പർക്കം; എടച്ചേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ക്വാറന്‍റൈനില്‍

By

Published : May 31, 2020, 5:47 PM IST

കോഴിക്കോട്: കൊവിഡ് രോഗിയുമായി പൊലീസുകാരന് സമ്പർക്കം ഉണ്ടായതിനെ തുടർന്ന് എടച്ചേരി പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാർ ക്വാറന്‍റൈനില്‍. തൂണേരിയിലെ മത്സ്യമൊത്ത വിതരണക്കാരനായ കൊവിഡ് രോഗിയുമായി എടച്ചേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ സമ്പര്‍ക്കം പുലര്‍ത്തിയതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്റ്റേഷനിലെ മറ്റ് പൊലീസുകാരോടും ക്വാറന്‍റൈനില്‍ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നല്‍കിയത്. തൂണേരിയിലെ കൊവിഡ് രോഗിയും മടപ്പള്ളി സ്വദേശിയായ പൊലീസുകാരനും തമ്മിലാണ് പ്രാഥമിക സമ്പര്‍ക്കമുണ്ടായത്. ഇതിന് ശേഷം പൊലീസുകാരൻ സ്റ്റേഷനിലെത്തി മറ്റ് പൊലീസുകാരുമായി ഇടപഴകുകയായിരുന്നു.

സ്റ്റേഷനിലെ പകുതിയോളം പേർ ക്വാറന്‍റൈനിലായത് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. പൊലീസ് സ്റ്റേഷന്‍ നാദാപുരം അഗ്നിശമന സേന അണുവിമുക്തമാക്കി. ജില്ലയില്‍ ആദ്യമായാണ് ഇത്രയുമധികം പൊലീസുകാര്‍ ഒരേ സമയം ക്വാറന്‍റൈനില്‍ പ്രവേശിക്കുന്നത്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി പൊലീസുകാരുടെ ഡ്യൂട്ടി സമയത്തില്‍ ക്രമീകരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായിരുന്നു. എന്നാല്‍ കോഴിക്കോട് റൂറല്‍ ജില്ലയില്‍ ഈ തീരുമാനം നടപ്പിലാക്കിയിരുന്നില്ല.

ഇതിനിടെ മടപ്പള്ളി സ്വദേശിയായ പൊലീസുകാരന്‍ തൂണേരിയിലെ കൊവിഡ് ബധിച്ച യുവാവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടത് എന്തിനാണെന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. കൊവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉൾപ്പെട്ട പൊലീസുകാരന്‍ ആദ്യ ഘട്ടത്തില്‍ ആരോഗ്യവകുപ്പുമായി സഹകരിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details