കോഴിക്കോട്:പിഎസ്‍സി അംഗപദവി 40 ലക്ഷം രൂപ കോഴ വാങ്ങി വിറ്റതായി ആരോപണം ഉന്നയിച്ച ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇസി മുഹമ്മദിനെ പുറത്താക്കി. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് പുറത്താക്കിയത്.
പിഎസ്‍സി അംഗപദവിക്ക് കോഴ; ഇസി മുഹമ്മദിനെ പുറത്താക്കി
40 ലക്ഷം രൂപ കോഴയുറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ പാർട്ടിക്ക് അനുവദിച്ച് നൽകിയ പിഎസ്‍സി അംഗത്വം വിറ്റതെന്നാണ് ഇസി മുഹമ്മദിന്‍റെ ആരോപണം.
ദേശീയ നേതൃത്വത്തിന്‍റെ തീരുമാനപ്രകാരമാണ് നടപടിയെടുത്തതെന്നും ഇസി മുഹമ്മദിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു. 40 ലക്ഷം രൂപ കോഴയുറപ്പിച്ചാണ് എൽഡിഎഫ് സർക്കാർ പാർട്ടിക്ക് അനുവദിച്ച് നൽകിയ പിഎസ്‍സി അംഗത്വം വിറ്റതെന്നാണ് ഇസി മുഹമ്മദിന്‍റെ ആരോപണം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത് പ്രകാരം കോഴ നേതാക്കൾ കൈപ്പറ്റിയെന്നാണ് ആക്ഷേപം.
Also read: 'അത് സിപിഎമ്മിന്‍റെ ഓലച്ചൂട്ട്' ; ആരോപണം തെളിയിച്ചാല്‍ രാഷ്‌ട്രീയം വിടാമെന്ന് കെ സുധാകരന്‍