കോഴിക്കോട്: ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് പി.എ. മുഹമ്മദ് റിയാസിനെ ഡൽഹിയിൽ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നഗരത്തിൽ മാര്‍ച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി കിഡ്സണ്‍ കോർണറിൽ സമാപിച്ചു.
പൗരത്വ നിയമം: മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാര്‍ച്ച് സംഘടിപ്പിച്ചു - കോഴിക്കോട്
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി കിഡസൺ കോർണറിൽ സമാപിച്ചു.
പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നെന്നും കേന്ദ്രമന്ത്രിയായ മുരളീധരന്‍റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും അത് തടയാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമോയെന്നും പരിപാടി ഉദ്‌ഘാടനം ചെയ്‌ത ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി പി. നിഖില്‍ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജനുവരി മുതൽ ശക്തമായ സമരം നടത്താനാണ് ഡിവൈഎഫ്ഐ തീരുമാനിച്ചിരിക്കുന്നതെന്നും വരും ദിവസങ്ങളിൽ സമര പരമ്പരയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.