കോഴിക്കോട്:മുസ്ലിംലീഗ് പ്രതിനിധി രാത്രിയിൽ ഒറ്റയ്ക്ക് പെരുവയൽ പഞ്ചായത്ത് ഓഫീസിലെത്തിയത് വിവാദമായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ ഷറഫുദീനാണ് രാത്രി ഓഫീസിൽ കടന്നത്. വിവരമറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇയാളെ തടഞ്ഞുവച്ചു.
ഓഫീസിലെ മറ്റ് ലൈറ്റുകളണച്ച് ഷട്ടറിട്ട് ഫയലുകളും കംപ്യൂട്ടറും പരിശോധിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയതന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറഞ്ഞു.
പഞ്ചായത്തില്‍ കള്ളന് കയറിയെന്ന് കരുതി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍
പഞ്ചായത്തിൽ കള്ളൻ കയറിയെന്ന് കേട്ടാണ് എത്തിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥിരം സമിതി അധ്യക്ഷൻ ലൈറ്റണച്ച് എന്താണ് പരിശോധിക്കുന്നതെന്ന ചോദ്യത്തിന് ‘അത് ഡിവൈഎഫ്ഐ പ്രവർത്തകരെ ബോധിപ്പിക്കാനാവില്ല’ എന്നായിരുന്നു മറുപടി. കുടുംബശ്രീയുമായി ബന്ധപ്പെട്ട ഫയലുകളിലടക്കം തിരിമറി നടത്താനുള്ള ശ്രമമാണ് ഇയാളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പ്രവർത്തകർ പറഞ്ഞു.