കേരളം

kerala

ETV Bharat / state

കൃഷി നൂതനമാക്കാന്‍ ഡ്രോണുകള്‍; വള പ്രയോഗവും കീടനാശിനി തളിക്കലും കാര്യക്ഷമമാകും - ഡ്രോണ്‍ കാര്‍ഷിക മേഖലയില്‍

കാര്‍ഷിക ഡ്രോണുകള്‍ സബ്‌സിഡി ഇനത്തില്‍ നല്‍കുന്ന സാമ് എന്ന പദ്ധതിയുടെ ഭാഗമായുള്ള പ്രദര്‍ശനം കോഴിക്കോട് ജില്ലയിലെ മാവൂര്‍ പാടശേഖരത്തില്‍ നടന്നു.

കൃഷി നൂതാനമാക്കാന്‍ ഡ്രോണുകള്‍  Drones to become widespread  സാമ് എന്ന പദ്ധതി  വളപ്രയോഗത്തിനും ഇനി ഡ്രോണുകൾ  SAM program  drones awareness campaign  agricultural news  കാര്‍ഷിക വാര്‍ത്തകള്‍  ഡ്രോണ്‍ കാര്‍ഷിക മേഖലയില്‍  സബ്‌സിഡിയില്‍ കാര്‍ഷിക ഡ്രോണ്‍
കൃഷി നൂതാനമാക്കാന്‍ ഡ്രോണുകള്‍; വള പ്രയോഗവും കീടനാശിനി തളിക്കലും കാര്യക്ഷമമാകും

By

Published : Oct 21, 2022, 4:56 PM IST

Updated : Oct 21, 2022, 5:38 PM IST

കോഴിക്കോട്:ജില്ലയിലെ പാടശേഖരങ്ങളിൽ കള കീടനാശിനി തളിക്കാനും വളപ്രയോഗത്തിനും ഇനി ഡ്രോണുകൾ സജീവമാകും. കർഷകർക്കും കാർഷിക മേഖലയിലെ സംഘങ്ങൾക്കും സബ്‌സിഡി നിരക്കിൽ ഡ്രോണുകൾ നൽകുന്ന സബ്‌മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (സാമ്) പദ്ധതിയുടെ പ്രചാരണാർഥം ആദ്യ ഡ്രോൺ പ്രദർശനം നടത്തി. മാവൂരിൽ നടന്ന പരിപാടി പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്‌തു.

കൃഷി നൂതനമാക്കാന്‍ ഡ്രോണുകള്‍; വള പ്രയോഗവും കീടനാശിനി തളിക്കലും കാര്യക്ഷമമാകും

ഡ്രോണുകൾ വഴി കൂടുതൽ സ്ഥലത്ത് കുറഞ്ഞ അളവിൽ വളം നിമിഷ നേരത്തിനകം വിതറാനാകും. പരമ്പരാഗത കൃഷിരീതിയിൽ വളപ്രയോഗം ചെയ്യുമ്പോൾ വളവും പണവും സമയവും പാഴാവുന്ന കർഷകന്‍റെ ആശങ്കയ്‌ക്ക് പരിഹാരമായാണ് നൂതന സാങ്കേതിക വിദ്യയായ ഡ്രോൺ എത്തുന്നത്. ഡ്രോൺ ഉപയോഗത്തിലൂടെ വളത്തിന്‍റെ അളവ് കുറയുന്നതിനൊപ്പം വളപ്രയോഗത്തിന്‍റെ കാര്യക്ഷമതയും കൂടും.

മാവൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങൾ, വാഴത്തോപ്പുകൾ എന്നിവിടങ്ങളിലാണ് പ്രദർശനം. അടുത്ത ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡ്രോണുകള്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തും. 10 ലക്ഷം രൂപയാണ് ഡ്രോണിന്‍റെ വില. കര്‍ഷകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും സാമ് എന്ന വൈബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌ത് സബ്‌സിഡി നിരക്കില്‍ ഡ്രോണുകള്‍ സ്വന്തമാക്കാം. ഡ്രോണുപയോഗിക്കുന്നതിന്‍റെ പരിശീലനവും സര്‍ക്കാര്‍ നല്‍കും.

Last Updated : Oct 21, 2022, 5:38 PM IST

ABOUT THE AUTHOR

...view details