കോഴിക്കോട്: വ്യാജവാറ്റ് തടയാൻ ഡ്രോണ്‍ നിരീക്ഷണവുമായി നാദാപുരം പൊലീസ്. പുറമേരി പഞ്ചായത്തിലെ അരൂര്‍, മലയാടപ്പൊയില്‍, പാറച്ചാല്‍ മുക്ക് എന്നിവിടങ്ങളിലാണ് ഡ്രോണിന്‍റെ സഹായത്താല്‍ പൊലീസ് പരിശോധന നടത്തിയത്. ഈ മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങളുള്ളതായി പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കൂടാതെ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും ടൗണുകളില്‍ ആളുകൾ കൂട്ടം കൂടി നില്‍ക്കുന്നുണ്ടോയെന്നറിയാനും ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി. നാദാപുരം, കല്ലാച്ചി ടൗണുകളിലും പൊലീസ് ഇത്തരത്തില്‍ പരിശോധന നടത്തി.
വ്യാജവാറ്റിനെതിരെ ഡ്രോണ്‍ നിരീക്ഷണവുമായി നാദാപുരം പൊലീസ് - നാദാപുരം സിഐ
ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നുണ്ടോയെന്നും പരിശോധിക്കും.
വ്യാജവാറ്റിനെതിരെ ഡ്രോണ്‍ നിരീക്ഷണവുമായി നാദാപുരം പൊലീസ്
സിഐ എന്‍.സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നിന്നെത്തിയ സ്വകാര്യ കമ്പനിയുടെ ഡ്രോണാണ് പരിശോധനക്കായെത്തിച്ചത്. വരും ദിവസങ്ങളിലും ഇത്തരത്തില്‍ പരിശോധന നടത്തി, നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിഐ പറഞ്ഞു.