കോഴിക്കോട്: മുന്നറിയിപ്പില്ലാതെ കുടിവെള്ളം നിർത്തിയതിനെ തുടർന്ന് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന് (ഐ.ഐ.എം) മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. സ്ത്രീകൾ അടക്കമുള്ള മാട്ടുമ്മൽ നിവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മാലിന്യം പരന്നൊഴുകിയതിനെ തുടർന്ന് കിണർ മലിനമായ സാഹചര്യത്തിലാണ് കുടിവെള്ളം നിർത്തിയത്.
കുടിവെള്ള പ്രശ്‌നം; ഐ.ഐ.എം കവാടത്തിൽ പ്രതിഷേധവുമായി നാട്ടുകാർ - kozhikkod iim well issue
കുടിവെള്ളത്തിനായി സ്ഥിര സംവിധാനം ഒരുക്കിയാൽ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന് സമരസമിതി കൺവീനർ താജുദ്ദീൻ അറിയിച്ചു.
കുടിവെള്ള പ്രശ്‌നം
എഡിഎം, വില്ലേജ് ഓഫിസർ തുടങ്ങിയവർക്ക് പരാതി നൽകിയതായും പ്രതിഷേധക്കാർ അറിയിച്ചു. കുടിവെള്ളത്തിനായി സ്ഥിര സംവിധാനം ഒരുക്കിയാൽ മാത്രമേ സമരം അവസാനിപ്പിക്കുവെന്നും സമരസമിതി കൺവീനർ താജുദ്ദീൻ വ്യക്തമാക്കി. കഴിഞ്ഞ ഒന്നര വർഷ കാലയളവിൽ പലതവണ കുടിവെള്ള വിതരണം മുടങ്ങിയിട്ടുണ്ടെങ്കിലും പ്രതിഷേധം കനത്തപ്പോൾ വെള്ളം നൽകിയിരുന്നു.