കോഴിക്കോട്: കള്ളക്കടത്ത് സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) റെയ്‌ഡ്. കൊടുവള്ളിയിലെ സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ 7.2 കിലോഗ്രാം സ്വർണവും 13.2 ലക്ഷം രൂപയും പിടികൂടി. സ്വർണം ഉരുക്കി വേർതിരിക്കുന്ന കേന്ദ്രങ്ങളിലാണ് റെയ്‌ഡ് നടന്നത്.
സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡിആർഐ റെയ്‌ഡ്: 4.11 കോടിയുടെ സ്വർണവും 13.2 ലക്ഷം രൂപയും പിടികൂടി - kozhikode news
കൊച്ചിയിൽ നിന്നുള്ള ഡിആർഐ സംഘം കൊടുവള്ളിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ ആറ് പേർ അറസ്‌റ്റിൽ
പിടികൂടിയ സ്വർണത്തിന് 4.11 കോടി രൂപ വിലവരുമെന്ന് ഡിആർഐ അറിയിച്ചു. കൊച്ചിയിൽ നിന്നുള്ള ഡിആർഐ സംഘമാണ് തെരച്ചിൽ നടത്തിയത്. വിവിധ വിമാനത്താവളങ്ങൾ വഴി കടത്തുന്ന സ്വർണം വേർതിരിച്ചിരുന്നത് ഇവിടെയാണെന്നുള്ള വിവരത്തെ തുടർന്നാണ് പരിശോധന നടന്നത്.
സംഭവത്തിൽ സ്വർണ്ണം ഉരുക്കി വേർതിരിക്കുന്ന കേന്ദ്രത്തിൻ്റെ ഉടമ ജാഫർ കൊടുവള്ളി, മഹിമ ജ്വല്ലറി ഉടമ മുഹമ്മദ്, മലപ്പുറം സ്വദേശികളായ റഷീദ്, റഫീഖ് എന്നിവർ ഉൾപ്പെടെ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് ചിലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.