കോഴിക്കോട്:വേദനകളോട് പടപൊരുതി സഹോദരിമാരായ നൗഫിയയും നസ്രിയയും. വര്‍ണങ്ങളുടെ ലോകത്ത് ജീവിക്കുന്ന ഈ പ്രതിഭകള്‍ രോഗത്തോട് പട പൊരുതി വരച്ച ചിത്രങ്ങളും നിർമിച്ച കരകൗശല വസ്‌തുക്കളും കാഴ്‌ചക്കാരെ അത്ഭുതപ്പെടുത്തുകയാണ്. ചാലപ്പുറത്തുള്ള 'മൻ ദ കഫേ' ആർട്ട് ഗാലറിയില്‍ ഇരുവരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത് അത്ഭുത കാഴ്‌ചകളുടെ കലവറ തന്നെയാണ്.
അപൂര്‍വ രോഗത്തിന്‍റെ വേദനയിലും നിറകൂട്ടുകളുമായി നൗഫിയയും നസ്രിയയും - കോഴിക്കോട്
ചാലപ്പുറത്തുള്ള 'മൻ ദ കഫേ' ആർട്ട് ഗാലറിയില്‍ സഹോദരിമാരായ നൗഫിയയുടെയും നസ്രിയയുടെയും ചിത്രങ്ങളുടെയും കരകൗശലവസ്‌തുക്കളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുകയാണ്
മാംസപേശികൾ ക്ഷയിച്ച് ചെറുതാകുന്ന അപൂർവ രോഗം പോലും ഇവരുടെ സർഗവാസനക്കു മുമ്പിൽ പരാജയപ്പെടുകയാണ്. സ്പൈനല്‍ മസ്‌കുലാർ അട്രോഫി രോഗത്തിന്‍റെ കഠിനമായ വേദന ഇവര്‍ മറികടക്കുന്നത് തങ്ങളുടെ സർഗ വാസന കൊണ്ടാണ്.
ഭിന്നശേഷിക്കാർ എന്നുള്ള വിളി സമൂഹത്തിൽ നിന്നും ഇല്ലാതാകണം എന്നാണ് ഇരുവരുടെയും ആഗ്രഹം. നല്ല പാട്ടുകാർ കൂടിയായ ഇവര്‍ക്ക് 2018 ൽ സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പാട്ടുപാടാനുള്ള അവസരം ലഭിച്ചിരുന്നു. ചിത്രങ്ങൾ വാങ്ങി ആരെങ്കിലും തങ്ങളെ സഹായിക്കാൻ എത്തുമെന്നാണ് നൗഫിയയുടെയും നസ്രിയയുടെയും പ്രതീക്ഷ. പ്രദർശനം ജനുവരി 31 ന് സമാപിക്കും.