കോഴിക്കോട്:മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്‌ട്രീയത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഷുഹൈബ് വധക്കേസെന്ന് കെ മുരളീധരന്‍ എം പി ആരോപിച്ചു. ഷുഹൈബ് വധക്കേസില്‍ കോണ്‍ഗ്രസിന്‍റെ പരാതി അക്ഷരാര്‍ഥത്തില്‍ ശരി വയ്ക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിയമ നടപടി ആലോചിക്കുമെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ കൊലപാതകമെന്നതിന് തെളിവെന്ന് എം കെ മുനീർ - കോഴിക്കോട് വാർത്തകൾ
ഷുഹൈബിന്‍റെ വധത്തിൽ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് എം കെ മുനീർ എംഎൽഎയും കെ മുരളീധരൻ എം പിയും
ഷുഹൈബ് വധം
also read:ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ: സിപിഎം - കോൺഗ്രസ് പോര് മുറുകുന്നു
അതേസമയം ഷുഹൈബിന്‍റേത് ആസൂത്രിത കൊലപാതകമാണ് എന്നതിനുള്ള കൃത്യമായ തെളിവാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് എം കെ മുനീര്‍ എംഎൽഎയും പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്‌ത പാര്‍ട്ടി തലപ്പത്തുള്ളവരിലേക്ക് അന്വേഷണം എത്തണമെന്നും കേന്ദ്ര ഏജന്‍സി അന്വേഷണമാണ് ഇനി വേണ്ടതെന്നും മുനീര്‍ പറഞ്ഞു.