കോഴിക്കോട്: പ്രത്യേക മതവിഭാഗത്തിനെതിരെ വിദ്യാർഥികളിൽ വിദ്വേഷം കുത്തിവയ്ക്കാനുള്ള വേദപാഠപുസ്‌തകവുമായി താമരശേരി രൂപത. ‘സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’ എന്ന പേരില്‍ താമരശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ നാല് ഭാഗങ്ങളായി തിരിച്ചിട്ടുള്ള 130ലേറെ പേജ് വരുന്ന പുസ്‌തകത്തിലാണ് വിദ്യാർഥികൾക്കിടയിൽ മത വിദ്വേഷവും സ്‌പർധയും ഉണ്ടാക്കുന്ന തരത്തിലുള്ള ഉള്ളടക്കം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു പ്രത്യേക മതവിഭാഗത്തിനെതിരായ വർഗീയ പരമാർശവും വാദങ്ങളുമാണ് പുസ്‌തകത്തിന്‍റെ ഉള്ളടക്കം. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായിരിക്കെയാണ് വീണ്ടും വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമം. സാധാരണ വേദപാഠ പുസ്‌തകത്തിനൊപ്പം ഈ വര്‍ഷം മുതല്‍ പഠിപ്പിക്കാന്‍ തുടങ്ങിയ പുസ്‌തകത്തിലാണ് ഇതര മതവിഭാഗത്തിനെതിരെ കുട്ടികളുടെ മനസില്‍ തെറ്റിദ്ധാരണയും ഭീകരതയും തോന്നിപ്പിക്കുന്ന രീതിയിലുള്ള അധ്യായങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നത്.