കേരളം

kerala

ETV Bharat / state

കൂടത്തായി കേസ് വെല്ലുവിളികൾ നിറഞ്ഞതെന്ന് ഡിജിപി; പൊന്നാമറ്റം വീട് സന്ദര്‍ശിച്ചു - latest koodathayi murder case

അന്വേഷണ പുരോഗതി വിലയിരുത്തുന്നതിന്‍റെ ഭാഗമായി വടകര എസ്‌.പി ഓഫീസിൽ ഡിജിപിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

കൂടത്തായി കൊലപാതകം: പൊന്നാമറ്റം വീട് ഡി.ജി.പി സന്ദര്‍ശിച്ചു

By

Published : Oct 12, 2019, 10:16 AM IST

Updated : Oct 12, 2019, 1:24 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. കേസന്വേഷണത്തിന്‍റെ ഭാഗമായി പൊന്നാമറ്റം വീട് ഡിജിപി സന്ദര്‍ശിച്ചു. കേസ് തെളിയിക്കുന്നത് എളുപ്പമല്ലെങ്കിലും ഇതുവരെയുള്ള അന്വേഷണ പുരോഗതി ആത്മവിശ്വാസം നൽകുന്നുണ്ട്. തെളിവുകൾ കണ്ടെത്തുകയെന്നതാണ് അന്വേഷണത്തിന്‍റെ മുഖ്യ ലക്ഷ്യം. തെളിവ് ശേഖരണത്തിന് രാജ്യത്തിനകത്തും പുറത്തുമായി ഫോറന്‍സിക് പരിശോധന നടത്തേണ്ടിവരികയാണെങ്കിൽ കോടതിയുടെ അനുവാദത്തോടെ അതിന് തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടത്തായി കേസ് വെല്ലുവിളികൾ നിറഞ്ഞതെന്ന് ഡിജിപി; പൊന്നാമറ്റം വീട് സന്ദര്‍ശിച്ചു

അന്വേഷണ പുരോഗതി വിലയിരുത്തുന്നതിന്‍റെ ഭാഗമായി വടകര എസ്പി ഓഫീസിൽ ഡിജിപിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കേസിലെ ഇതുവരെയുള്ള അന്വേഷണം വിലയിരുത്തിയ അദ്ദേഹം അന്വേഷണ സംഘത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് വ്യക്തമാക്കി. എന്നാല്‍ കേസിലെ മുഖ്യപ്രതിയായ ജോളിയെ ചോദ്യം ചെയ്‌തിരുന്നോയെന്ന ചോദ്യത്തോട് ഡിജിപി പ്രതികരിച്ചില്ല.

Last Updated : Oct 12, 2019, 1:24 PM IST

ABOUT THE AUTHOR

...view details