കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.15 നാണ് മരണം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്‌തു. നിലവിൽ തൃശൂർ യൂണിറ്റിലായിരുന്നു.
Deshabhimani chief photographer | ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെഎസ് പ്രവീൺ കുമാർ അന്തരിച്ചു - Praveen Kumar
photographer KS Praveen Kumar passed away | ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1.15 നാണ് വിയോഗം
Deshabhimani chief photographer KS Praveen Kumar passed away
Published : Oct 25, 2023, 10:02 AM IST
ജി.വി രാജ സ്പോർട്‌സ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, അമ്മ സുപ്രഭ ടീച്ചർ (മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്‍റ്), ഭാര്യ: ഡോ. രത്നകുമാരി (ഡിഎംഒ ഹോമിയോപ്പതി). മക്കൾ: പാർവ്വതി (എം ബി ബി എസ് വിദ്യാർഥിനി, റഷ്യ), അശ്വതി (പ്ലസ് ടു വിദ്യാർഥിനി).