കേരളം

kerala

ETV Bharat / state

മൃതദേഹം ഇർഷാദിന്‍റേതെങ്കിൽ ദീപക് എവിടെ? അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

പ്രവാസിയായിരുന്ന ദീപകിനെ ജൂൺ 6 മുതലാണ് കാണാതായത്. ഡിഎൻഎ പരിശോധനയിലാണ് തിക്കോടി കോടിക്കൽ കടപുറത്ത് നിന്ന് ലഭിച്ച മൃതദേഹം ദീപകിന്‍റേതല്ലെന്ന് മനസിലാകുന്നത്.

deepak missing case  special investigation team for deepak missing  ദീപക് തിരോധാനം  ദീപകിനെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചു  അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു  പ്രവാസി ദീപക് മൃതദേഹം  നാദാപുരം കൺട്രോൾ റൂം  പന്തിരിക്കര സ്വർണക്കടത്ത് ഇർഷാദ്
ദീപകിന്‍റെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു

By

Published : Aug 6, 2022, 9:27 AM IST

കോഴിക്കോട്: മേപ്പയ്യൂർ സ്വദേശി ദീപകിന്‍റെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. നാദാപുരം കൺട്രോൾ റൂം ഡിവൈ.എസ്.പി അബ്‌ദുൽ മുനീറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. ദീപകിന്‍റേതെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്‍റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

അബുദബിയിലായിരുന്ന ദീപക് ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് നാട്ടില്‍ തുണിക്കട ആരംഭിച്ചു. ജൂണ്‍ ആറാം തീയതി വീട്ടില്‍ നിന്നും ഇറങ്ങിയ ദീപകിനെകുറിച്ച് ഒരു മാസമായിട്ടും യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ ജൂലൈ 9ന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ദീപകിനായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജൂലൈ 17ന് തിക്കോടി കോടിക്കൽ കടപ്പുറത്ത് നിന്ന് ജീർണിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നത്. ചില അടയാളങ്ങളുടെ അടിസ്ഥാനത്തിൽ മൃതദേഹം ദീപകിന്‍റേതാണെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ സംശയങ്ങളുടെ പേരിൽ ഡിഎൻഎ സാമ്പിൾ ശേഖരിച്ചിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ദീപകിന്‍റേത് അല്ലെന്ന് കണ്ടെത്തിയത്. ഇതിനിടെ സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയ ഇര്‍ഷാദിന്‍റെ മാതാപിതാക്കളുടെ ഡിഎന്‍എയുമായി മൃതദേഹത്തിന്‍റെ സാമ്പിള്‍ ഒത്തുനോക്കുകയും മരിച്ചത് ഇര്‍ഷാദാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതോടെ ദീപക് എവിടെ എന്ന ചോദ്യമാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ളത്.

ABOUT THE AUTHOR

...view details